
ക്രൈം ഡെസ്‌ക്
ആലപ്പുഴ: സ്വന്തം ചിത്രം ഉപയോഗിച്ചു ഫെയ്ക്ക് അക്കൗണ്ട് നിർമിച്ച് യുവാക്കളുമായി അശ്‌ളീല ചാറ്റിങ്ങിൽ ഏർപ്പെട്ട അയൽവാസിയെ പെൺകുട്ടി തെരുവിൽ തല്ലി. പെൺകുട്ടിയുടെ ഫെയ്‌സ് ബുക്കിൽ നിന്നു മോഷ്ടിച്ച ഫോട്ടോ ഉപയോഗിച്ചാണ് യുവാവ് ഫെയ്ക്ക് അക്കൗണ്ട് നിർമിച്ചത്. പെൺകുട്ടിയ അശ്ലീലചാറ്റ് ചെയ്യുന്നതായി നാട്ടിൽ പാട്ടായതോടെ പെൺകുട്ടി തന്നെയാണ് തന്റെ ഫെയ്ക്ക് അക്കൗണ്ട് ഉള്ളയാളെ കണ്ടെത്തിയത്. ഇയാളെ തല്ലിയ പെൺകുട്ടി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
സംഭവത്തെപ്പറ്റി ആലപ്പുഴ പൊലീസ് പറയുന്നത ഇങ്ങനെ. മണ്ണഞ്ചേരി സ്വദേശികളാണ പെൺകുട്ടിയും യുവാവും അയൽവാസികളാണ്. പെൺകുട്ടിയുമായി യുവാവ് മൂന്നു വർഷത്തോളം പ്രണയത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിയെ അനാശാസ്യ പ്രവർത്തനങ്ങൾക്കു യുവാവ് പ്രേരിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം തകർന്നു. ഇതേ തുടർന്നു പെൺകുട്ടിയോടു വൈരാഗ്യം തീർക്കാൻ യുവാവ് കാത്തിരിക്കുകയായിരുന്നു. പെൺകുട്ടി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സ്വന്തം ലാപ്‌ടോപ്പിൽ സേവ് ചെയ്ത ശേഷമായിരുന്നു ഇയാളുടെ തട്ടിപ്പ്.
പെൺകുട്ടിയുടെ ഫെയ്‌സ് ബുക്കിൽ നിന്നു തന്നെ ചിത്രങ്ങൾ മോഷ്ടിച്ച ഇയാൾ ഇതുപയോഗിച്ചു പെൺകുട്ടിയുടെ പേരിൽ ഫെയ്ക്ക് അക്കൗണ്ട് ആരംഭിച്ചു. ഈ ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ചു സുഹൃത്തുക്കളെ സൃഷ്ടിക്കുകയും ഇവരോടെല്ലാം അശ്ലീല സംഭാഷണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ ഒട്ടുമിക്ക യുവാക്കളുമായി പെൺകുട്ടി അശ്‌ളീല സംഭാഷണം നടത്തിയതോടെ പെൺകുട്ടിയുടെ വീട്ടുകാരും വിവരം അറിഞ്ഞു. തുടർന്നു ഇവർ നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ പ്രശ്‌നങ്ങൾക്കെല്ലാം പിന്നിലെന്നു കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയ യുവാവിനെ ആലപ്പുഴയിൽ വച്ചു കണ്ടപ്പോൾ കരണത്ത് അടിക്കുകയായിരുന്നു. ഇതേ തുടർന്നു ബന്ധുക്കൾ ഇടപെട്ട് യുവാവിനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, വിവാഹം ഉറപ്പിച്ചിരിക്കുന്നതിനാൽ കൂടുതൽ പരാതിയ്ക്കില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടിയും കുടുംബവും. വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത ശേഷം പെൺകുട്ടിയെ ഇനി ശല്യം ചെയ്യില്ല എന്നെഴുതിവയ്പ്പിച്ച ശേഷമാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.