തിരുവനന്തപുരം: രാഷ്ട്രീയാക്കരുടെയും ബിസിനസ് താല്‍പ്പര്യങ്ങളുടെയും മറവില്‍ നിരപരാധിയായ ബാങ്ക് മാനേജരെ കള്ളകേസില്‍ കുടുക്കിയ നിശാന്തിനി ഐപിഎസിനെതിരെ പ്രതിഷേധം വ്യാപകം. വനിതാ പോലീസുകാരിയെ ഉപയോഗിച്ച് പീഡനകേസില്‍ കുടുക്കാനുള്ള ശ്രമം പാളിയത് ബാങ്കിലെ സിസി ടിവി ദൃശ്യങ്ങള്‍ തെളിവായതോടെ.
ലോണെടുക്കാന്‍ ചെന്ന വനിതാപോലിസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്നായിരുന്നു പോലീസ് പ്രചരിപ്പിച്ചത്. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളില്‍ അത്തരത്തില്‍ യാതൊരു സംഭവവും കാണാനായ്യില്ല. പ്രധാന തെളിവായി മാറിയതും ഈ ദൃശ്യങ്ങളാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അപമാനിക്കുകയും പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഈ മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ നിശാന്തിനി ഐപിഎസും. കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഈ ഉദ്യോഗസ്ഥയ്ക്ക് ഏല്‍ക്കേണ്ടിവന്നത്.
2011ല്‍ പേഴ്സി ജോസഫ് യൂണിയന് ബാങ്കിന്റെ തൊടുപൂഴ ശാഖയില്‍ മാനേജറായി ജോലി ചെയ്യുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാനഭംഗ ശ്രമത്തിനു കേസ് കൊടുത്ത ദിവസം തന്നെ മറ്റൊരു കേസിന് കാര്യം സംസാരിക്കാനെന്ന വ്യാജേന സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു. ക്രൂരമായ മൂന്നാം മുറകളാണ് നിരപരാധിയാണെന്നറിഞ്ഞിട്ടും പോലീസ് പ്രയോഗിച്ചത്. ലാത്തികൊണ്ട് കാലിന്റെ വെള്ളയില്‍ അടിക്കുകയും കുനിച്ച് നിര്‍ത്തിയ ശേഷം മുതുകത്ത് ശക്തമായി ഇടിക്കുകയും നിലത്തിരുത്തുകയും ചെയ്തതു.
രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ആര് നിശാന്തിനി ഐപിഎസിന്റെ മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. സ്ത്രീകളോട് മര്യാദകേടുകാണിക്കുന്നോടാ എന്നു ചോദിച്ച ശേഷം അവര്‍ ജോസഫിന്റെ മുഖത്തടിച്ചു. പിന്നാലെ അവിടെയുണ്ടായിരുന്ന പോലിസുകാരോട് മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെ ബിസിനസ് പ്രമുഖനും രാഷ്ട്രീയക്കാരിയുടെ ഭര്‍ത്താവുമായ ഒരാള്‍ക്ക് വഴിവിട്ട രീതിയില്‍ ലോണ്‍ അനുവദിക്കാത്തിതിന്റെ പകയായിരുന്നു നിശാന്തിനിയിലൂടെ നടപ്പാക്കിയത്. ഇവരുടെ സുഹൃത്തായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥ.
ക്രമക്കേടുകളിലൂടെ ഒരു വായ്പയും നല്കാന് താന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ തൊടുപുഴയില്‍ തങ്ങള്‍ ആരാണെന്നും എന്താണ് തങ്ങളുടെ ശക്തിയെന്നും കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് ക്ഷുഭിതനായ അയാള്‍ ബാങ്കില്‍ നിന്നും ഇറങ്ങിപ്പോയതെന്നും പേഴ്സി പറയുന്നു. തുടര്‍ന്നാണ് പൊലീസ് ആസൂത്രണം ചെയ്ത നാടകം നടക്കുന്നത്
എന്നാല്‍, പരാതി തീര്‍ത്തും അവാസ്തവമാണെന്ന് ബാങ്കില്‍ ജോലി ചെയ്തവര്‍ക്ക് അടക്കം അറിയാമായിരുന്നു. ബാങ്ക് മാനേജരുടെ ക്യാബിന് ചില്ലിട്ടതും, എല്ലാ ആളുകള്‍ക്കും വ്യക്തമായി കാണാവുന്നതുമായിരുന്നു. മാത്രമല്ല, കാബിനില്‍ സിസി ടിവിയും വച്ചിരുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതും കള്ളക്കേസില്‍ കുടുക്കിയതും. സി സി ടി പരിശോധിച്ചപ്പോള്‍ പ്രമീളയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന വാദം പൊളിഞ്ഞിരുന്നു. മികച്ച ഓഫീസറെന്ന മുഖം മൂടിയണിഞ്ഞ ഈ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ഉയരുന്ന നിരവധി ആരോപണങ്ങള്‍ കേരള പോലീസിന് തന്നെ മാനക്കേടുണ്ടാക്കുന്നതാണ്.