കേരളത്തില്‍ ബിജെപിയ്ക്ക് വേണ്ടി ഫോട്ടോഷോപ്പ് വിരുതന്‍മാര്‍ വ്യാജ സര്‍വ്വേ നിര്‍മ്മിച്ച് കുടുങ്ങി; ഇല്ലാത്ത ചാനലിന്റെ പേരില്‍ 22 സീറ്റ് കിട്ടുമെന്ന് പ്രചരണം

കൊച്ചി: ഫോട്ടോ ഷോപ്പ് തട്ടിപ്പില്‍ ഇന്ത്യയില്‍ കുപ്രസിദ്ധിയാണ് സംഘപരിപാര സംഘടനകള്‍ക്ക് ഇപ്പോഴിതാ കേരളത്തിലും അത്തരം തട്ടിപ്പുകള്‍ നടത്തി കയ്യോടെ കുടുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

ഇല്ലാത്ത ചാനലിന്റെ പേരില്‍ കേരളത്തിലെ അഭിപ്രായ സര്‍വേയുടെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടാണ് സംഘപരിവാര്‍ അനുകൂലികള്‍ പുലിവാല് പിടിച്ചത്. ബിജെപി മുന്നണിയ്ക്ക് സ്വപ്‌ന തുല്ല്യമായ 22 സീറ്റുകള്‍ വെര പ്രവചിക്കുന്ന ഫോട്ടോഷോപ്പ് സിഎന്‍എല്‍ ഐബിന്‍ ചാനലിന്റെ പേരിലയിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഏപ്രിലില്‍ പേരു മാറ്റിയ സിഎന്‍എന്‍ ഐബിഎന്‍ ചാനലിന്റെ സ്‌ക്രീന്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്താണ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 22 സീറ്റ് വരെ കിട്ടുമെന്ന് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു ചാനലില്ലെന്ന സത്യം അറിയാതെയാണ് ഫോട്ടോഷോപ്പ് വിരുതന്‍മാര്‍ സ്‌ക്രീന്‍ ഷോട്ട് തയാറാക്കിയത്. ഏപ്രില്‍ പതിനെട്ടു മുതല്‍ ന്യൂസ് 18 എന്ന പേരിലാണ് ഈ ചാനല്‍ അറിയപ്പെടുന്നതും. പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലോഗോയാണ് ചാനല്‍ ഉപയോഗിക്കുന്നതെന്ന് അറിയാതെയാണ് ഫോട്ടോഷോപ്പ് എഡിറ്റ് ചെയ്തിരിക്കുന്നത്.

യുഡിഎഫിന് 60 68 സീറ്റും എല്‍ഡിഎഫിന് 50 58 സീറ്റുമാണ് വ്യാജസര്‍വേയിലെ പ്രവചനം. കേരളത്തില്‍ സീറ്റ് കിട്ടില്ലെന്നുറപ്പായപ്പോള്‍ ഏതു വിധേനയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ് സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ ഗ്രൂപ്പുകളെന്നാണ് ആരോപണം. നേരത്തേ, ചെന്നൈ പ്രളയമുണ്ടായപ്പോള്‍ നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തുന്നതിന്റെ വ്യാജദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ ശ്രീലങ്കയിലെ യുദ്ധക്കെടുതി ചിത്രത്തെ ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ പേജാക്കി ഫോട്ടോഷോപ്പ് ചെയ്ത് അട്ടപ്പാടിയിലെ ശിശു മരണത്തെ ക്കുറിച്ചുള്ള വാര്‍ത്തയാക്കി മാറ്റിയത് സോഷ്യല്‍ മീഡിയ നേരത്തെ കൈയോടെ പടികൂടിയിരുന്നു.

Top