ഗൂഗിളില്‍ വന്‍ ശമ്പളം ഓഫര്‍ ചെയ്ത് ജോലി ലഭിച്ചെന്നു വ്യാജ വാര്‍ത്ത പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ത്തയില്‍ വന്ന യുവാവിന് മാനസികാസ്വാസ്ഥ്യവും ബോധക്ഷയവും.
12 ലക്ഷം രൂപ മാസശമ്പളത്തില്‍ ചണ്ഡീഗണ്ഡിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മക്കു ജോലി ലഭിച്ചെന്ന് വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെടുകയായിരുന്നു.
മുന്‍പ് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിനിങ്ങിന്റെ ഭാഗമായി നടത്തിയ ഗ്രാഫിക് ഡിസൈനിങ്ങ് മത്സരത്തിലും മികച്ച പ്രകടനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഹര്‍ഷിതിന് 7,000 രൂപ സമ്മാനം ലഭിച്ചിരുന്നു.
ബോളിവുഡ്,ഹോളിവുഡ് താരങ്ങള്‍ക്കു വേണ്ടി ഹര്‍ഷിത് പോസ്റ്ററുകളും നിര്‍മ്മിക്കാറുണ്ട്.
സ്‌കൂള്‍ പ്രിന്‍സിപ്പളാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. സംഭവം വലിയ വാര്‍ത്തയായിരുന്നു.യുവാവിനെ തങ്ങള്‍ ജോലിക്കെടുത്തിട്ടില്ലെന്നും വാര്‍ത്ത വ്യാജമാണെന്നുമുള്ള റിപ്പോര്‍ട്ടുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് സഹപാഠികളും പരിചയക്കാരും ഏറെ കളിയാക്കിയെന്നും ഇതേത്തുടര്‍ന്ന് ഹര്‍ഷിത് അസ്വസ്ഥനായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.
വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുന്നതിനനു മുന്‍പ് പ്രിന്‍സിപ്പാളിനന് തങ്ങളോട് ഒന്നു സംസാരിക്കാമായിരുന്നുവെന്ന് ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ പറയുന്നു.
ഇരുവരും അദ്ധ്യാപകരാണ്. താനും ഒരു പ്രിന്‍സിപ്പാളാണെന്നും ആ സ്ഥാനത്തിരിക്കുമ്പോള്‍ എന്തൊക്കെ ഉത്തരവാദിത്വങ്ങളാണ് ഉള്ളതെന്ന് തനിക്കറിയാമെന്നും ഹര്‍ഷിതിന്റെ പിതാവ് രജീന്ദര്‍ കെ ശര്‍മ്മ പറഞ്ഞു.