ദമാം:16 വര്‍ഷം കൂടെ താമസിച്ച ഭാര്യ ചതിച്ച് കാമുകനൊപ്പം പോയതില്‍ മനം നൊന്ത് സ്വന്തം മരണമൊഴിയുടെ വീഡിയോ ഫേസ്ബുക്കിലിട്ട് ആത്മഹത്യ ചെയ്ത ദമാം പ്രവാസിയായ ഷാജിക്ക് എതിരെ വ്യാജ പ്രചരണവുമായി വിവാദ പോര്‍ട്ടള്‍ ഉടമ രംഗത്ത് .അപമാന ഭാരത്താല്‍ മനം നൊന്ത് മരണത്തെ പുല്‍കിയ ഗള്‍ഫ് പ്രവാസിയായ ഷാജിയെ പരിഹസിച്ചും ക്രിമിനലുമാക്കിയും വാര്‍ത്ത പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളി എന്ന പോര്‍ട്ടല്‍ നടത്തിയ ക്രമക്കേടുകള്‍ മറനീക്കി പുറത്തു വന്നു .ഷാജിക്ക് എതിരെ മറുനാടന്‍ 13 തവണ എഡിറ്റു ചെയ്തു പുറത്തിറക്കിയ ശോഭയുടെ എന്ന പേരില്‍ വീഡിയോ ഇറക്കിയത് ഷാജന്‍ സ്കറിയയുടെ മറുനാടന്‍ മലയാളി എന്ന ബ്ളോഗ് പത്രം .മരിച്ച ഷാജിയെ അപമാനിച്ച് ഷാജിക്ക് എതിരെ ഇറക്കിയ വാര്‍ത്തക്കും വീഡിയോയ്ക്കും എതിരെ പ്രവാസകളായ് പതിനായിരങ്ങളുടെ ജനരോഷം ആളിക്കത്തുകയാണ്. ഷാജി മരണമൊഴിയായി പുറത്തുവിട്ട വീഡിയോ മറച്ചുവയ്ച്ച് മറുനാടന്‍ പോര്‍ട്ടല്‍ മരിച്ച പ്രവാസിക്കെതിരെ കുറ്റാരോപിതയായ ഭാര്യ ശോഭയുടെ വീഡിയോ കൊടുക്കുകയായിരുന്നു. ദാരുണാന്ത്യം സംഭവിച്ച പ്രവാസിയെ കളിയാക്കുകയും പരിഹസിക്കുകയും, കറുത്ത നിറമുള്ള’വനെന്നും , അപകര്‍ഷതാ ബോധമുള്ളയാളെന്നും, സ്ഥിരംമദ്യപാനിയെന്നും, ക്രൂരനായ ഭര്‍ത്താവെന്നും, പ്രായം മറച്ചുവയ്ച്ച് കല്യാണം കഴിച്ചു എന്നും മേല്‍ പറഞ്ഞ പോര്‍ട്ടല്‍ എഴിതിയിരിക്കുന്നു.
മരിച്ച ഷാജിയുടെ മൃതശരീരത്തിലെ ചൂടാറും മുന്‍പേ ഭാര്യയായ ശോഭയുടെ വീഡിയോ ഇറക്കിയതും ഈ വിവാദ പോര്‍ട്ടള്‍ ഉടമ എന്നും തെളിഞ്ഞിരിക്കയാണ് .ശോഭയുടെ പേരില്‍ ഇറങ്ങിയ വീഡിയോ പലതവണ എഡിറ്റ് ചെയ്തിരിക്കുന്നു .ആദ്യബ്ബഃാാഗ്ഗാമം ക്കെള്‍ക്ക്ക്കുമ്മ്പ്പൊള്‍ തന്നെ ‘പ്രായവിവാദം ഉയര്‍ത്തുമ്പോള്‍ തന്നെ ‘ഷാജിയെ പിന്തുണക്കാത്തവരും ഷാജിയാണ് ശൈയെന്നും ചിന്തിക്കുന്നു.ഷാജി മരിച്ച് അടുത്ത ദിവസം തന്നെ മരണ വാര്‍ത്തയും അദ്ദേഹത്തിന്റെ മരണമൊഴിയും പോലുംകൊടുക്കാതെ ഈ പോര്‍ട്ടല്‍ ഷാജിയുടെ കുറ്റാരോപിതയായ ഭാര്യയെ സംരക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ ഡി.ഐ.എച്ച് ന്യുസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. മരിച്ച ഷാജിക്കെതിരേ ഒരു ആരോപണവും തെളിവും ഇല്ല. എന്നിട്ട് വെറും ആരോപണ വിധേയയായ സ്ത്രീയുടെ മാത്രം വാക്കു കേട്ട് മറുനാടന്‍ പണത്തിനായി ഷാജിയുടെ മരണം അപവാദമാക്കുകയായിരുന്നു. ക്രൂരമായ മാധ്യമ പ്രവര്‍ത്തനം.
മേല്‍ പറഞ്ഞ പോര്‍ട്ടലിന്റെ ഉടമയും ആരോപണ വിധേയയായ സ്ത്രീയുടെ സഹോദരനും ഉറ്റ സുഹൃത്തുക്കളാണ്. ഷാജി മരിച്ച വാര്‍ത്തയും, ഷാജിയുടെ മരണം മൊഴിയും പുറത്തുവന്നപ്പോള്‍ മറുനാടന്‍ എന്ന പോര്‍ട്ടല്‍ ഉടമ ആ വാര്‍ത്തകള്‍ക്ക് എതിരായി വാര്‍ത്തകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഷാജിയുടെ മരണ വാര്‍ത്തയും അതിലേക്ക് നയിച്ചതായ കാര്യങ്ങള്‍ പറയുന്ന ഷാജിയുടെ മരണ മൊഴി വീഡിയോയും പൊളിക്കാനും അപവാദം മരിച്ചയാള്‍ക്കെതിരേ പ്രചരിപ്പിക്കാനും ഈ പോര്‍ട്ടല്‍ തീരുമാനിച്ചു. പണം നല്കി ചിലര്‍ വാടകക്ക് എടുത്തു. പരമ്പരയായി എഴുതി. 2ദിവസം പത്രത്തില്‍ ഭൂകമ്പ വാര്‍ത്തകള്‍ പോലെ ടോപ്പ് ബാനര്‍ ആക്കിയി കൊടുത്തി. വന്‍ പണം ഇടപാടാണ് നടന്നത്.
ഇതിനായി ആരോപണ വിധേയയായ സ്ത്രീയുടേയും അവരുടെ കാമുകന്റേയും വീട്ടുകാരുടേയും പക്കല്‍ നിന്നും വന്‍ തോതിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങിച്ചു. മേല്‍ പറഞ്ഞ പോര്‍ട്ടല്‍ ഷാജി പുറത്തുവിട്ട മരണ മൊഴി വീഡിയോക്ക് ബദലായി ആരോപണ വിധേയയായ സ്ത്രീയുടെ ഒരു വീഡിയോ എടുപ്പിച്ചു. ആരോപണ വിധേയയായ സ്ത്രീയുടെ വീഡിയോ പുറത്തുവരുന്നതിന് മുമ്പ് മറുനാടന്‍ എന്ന പോര്‍ട്ടല്‍ പുറത്തിറങ്ങാത്ത വീഡിയോയിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നത് തട്ടിപ്പിന്റെ ആഴം മനസിലാക്കും. ഷാജിക്കെതിരേ പുറത്തുവിട്ട അപവാദങ്ങള്‍ അതേ പടി പറഞ്ഞ് പിന്നീട് ആരോപണ വിധേയയായ സ്ത്രീയുടെ വീഡിയോ വരുന്നു. വീഡിയോ പുറത്തിറക്കിയതും മറുനാടന്‍. മാത്രമല്ല ആ വീഡിയോ 13 പ്രാവശ്യം എഡിറ്റ് ചെയ്തിരിക്കുന്നു. യഥാര്‍ഥ വീഡിയോ അല്ല അത്. എഡിറ്റ് ചെയ്ത് വ്യജ വീഡിയോ ആണത്.
ഭര്‍ത്താവ് മരിച്ച മൃതദേഹം പോലും അടക്കം ചെയ്യും മുമ്പേ ഭര്‍ത്താവിനേ ചീത്ത പറഞ്ഞ് വീഡിയോ പുറത്തിറക്കിയ ഭാര്യ ശോഭയുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. മാത്രമല്ല ആ വീഡിയോയില്‍ ഭര്‍ത്താവ് ഇടക്ക് മദ്യപിക്കും, മദ്യ കുപ്പികള്‍ ചിലപ്പോള്‍ കണ്ടിരുന്നു, 2പ്രാവശ്യം വഴക്കുണ്ടാക്കി എന്നുള്ള ചെറിയ ആരോപണങ്ങളാണ് ഉള്ളത്. 16വര്‍ഷത്തേ നീണ്ട ദാമ്പത്യത്തില്‍ ശോഭക്ക് ആകെ പറയാനുള്ള കാര്യങ്ങള്‍ അത്രമാത്രം.അതിലപ്പുറം ഒന്നും മറുനാടന് ശോഭയേകൊണ്ട് പറയിപ്പിക്കാന്‍ സാധിച്ചില്ല.
മറുനാടന്‍ മലയാളി 13 തവണ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പരസ്പര ബന്ധമില്ലാത്ത വീഡിയോ.ഇതേ പോര്‍ട്ടല്‍ മുമ്പ് നല്കിയ വാര്‍ത്തയിലെ കാര്യങ്ങള്‍ ആണ് വീഡിയോയിലൂടെ ഈ സ്ത്രീ പറയുന്നത്, മനം നൊന്ത് ആത്മഹത്യ ചെയ്ത ഗള്‍ഫ് പ്രവാസി ഷാജിയുടെ മരണ വീഡിയോ പോലും പ്രസിദ്ധീകരിക്കാതെ അതിന് ബദലായി മറുനാടന്‍ മുന്‍ കൈയ്യെടുത്ത് ഷൂട്ട് ചെയ്ത വീഡിയോ ആണിത്. സത്യങ്ങള്‍ പണത്തിനും, ആനുകൂല്യങ്ങള്‍ക്കും ആയി കുഴിച്ചു മുടുകയാണ്. മരിച്ചയാളുടെ മൃതദേഹം പോലും മറവ് ചെയ്യും മുമ്പ് അയാളേ അപമാനിക്കാനും ശവത്തില്‍ കുത്തുന്നതുമായ ഈ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരേ തിരിച്ചറിയണം. മറുനാടന്‍ എന്ന പോര്‍ട്ടല്‍ വാര്‍ത്തകളേ എത്തരത്തില്‍ വളച്ചൊടിക്കുന്നു എന്ന് തെളിവാണ് കൈയ്യോടെ പിടികൂടിയ ഈ സംഭവം.ഈ പോര്‍ട്ടല്‍ ഏറെ കാലമായി തുടരുന്ന വാര്‍ത്ത കച്ചവടം ജനങ്ങള്‍ മനസിലാക്കണം.
പണം വാങ്ങിച്ച് നടത്തുന്ന കള്ള മാധ്യമ പ്രവര്‍ത്തനമാണ് മേല്‍ പറഞ്ഞ സംഭവത്തില്‍ വ്യക്തമാകുന്നത്. ജീവിച്ചിരിക്കുന്ന ആരോപണ വിധേയരായവരില്‍ നിന്നും പണവും സൗഹൃദവും കൈപറ്റി മേല്‍ പറഞ്ഞ രീതിയില്‍ മരിച്ചവര്‍ക്കെതിരേ അപവാദം എഴുതിവിട്ടത് ക്രൂരമായി പോയി. പണം ഉണ്ടാക്കാനും, കാശ് പിടുങ്ങിയുള്ള ജേണലിസം നടത്താനും അനുവദിച്ചു കൂടാ. നിരവധി ആരോപണങ്ങളും, ബ്ലാക്മെയില്‍ ജേണലിസവുമാണ് മേല്‍ പറഞ്ഞ ബന്ധപ്പെട്ട പോര്‍ട്ടലിനെതിരേ ഉയരുന്നത്. ചില ഉന്നതരുമായി ചേര്‍ന്ന് ബ്ലാക്ക്മെയില്‍ ജേണലിസം നടത്തി പണം സമ്പാദിക്കാനായി മാത്രം പോര്‍ട്ടലുകള്‍ നടത്തുന്നത് അവസാനിപ്പിക്കണം.ഷാജിക്കെതിരേ ഒരു ആരോപണവും ഇന്നേവരേ വന്നിട്ടില്ല. സുഹൃത്തുക്കളും നാട്ടകാരും നല്ലതേ പറയുന്നുള്ളു. എന്നാല്‍ കുറ്റം പറയുന്നതും അയാളുടെ ശവത്തില്‍ കുത്തി എഴുതി പണം കൈക്കൂലിയായി വാങ്ങുന്നതും മേല്‍ ഈ നാട്ടിലേ ചില പോര്‍ട്ടല്‍ ഉടമകളാണ്. ക്രൂരമാണ്..നീചമാണ് .നാഥനില്ലാത്ത പ്രവര്‍ത്തിയാണ് പണത്തിനായി നടത്തുന്ന ഈ പരിപാടി. ഈ പോര്‍ട്ടലിനെതിരേ ആരോപണങ്ങള്‍ തെളിവടക്കം പുറത്തുവിട്ടാല്‍ ആകെ നാറും. അത്രക്കും പണക്കൊതി ജേണലിസവും ബ്ലാക്ക്മെയിലുമാണ് നടക്കുന്നത്.
പിന്‍കുത്ത് : സ്വൊന്തം ഭാര്യയുടെയും മക്കളുടെയും മുഖത്ത് കൂടി നോക്കണം. ഇത്തരം തോട്ടിതരങ്ങള്‍ കണ്ടു വളര്‍ന്നാല്‍ അവരും അത് പോലെ തന്നെ ചെയ്യും. പിന്നെ ഇരുന്നു മോങ്ങിയിട്ടു കാര്യമില്ല. ..” മോങ്ങുന്നതിനു മുന്‍പ് അവരെക്കുറിച്ച് ഓര്‍ക്കുക