കൊല്ലം: വ്യാജ ദൃശ്യങ്ങളുണ്ടാക്കി തെറ്റായ വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസമാണ് മറുനാടന്‍ മലയാളി ലേഖകന്‍ പിയൂഷിനെ കരുനാഗപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സദാചാര ഗുണ്ടായിസം നടന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴി വ്യാജമായി ക്യാമറയില്‍ പകര്‍ത്തി വാര്‍ത്ത സൃഷ്ടിക്കാനായിരുന്നു നീക്കം.
നേരത്തെയും നിരവധി വ്യാജ വാര്‍ത്തകള്‍ ഈ ഓണ്‍ലൈന്‍ വഴി ഈ ലേഖകന്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന കണ്ടെത്തലിലാണ് എഡിറ്ററേയും ഈ വിഷയത്തില്‍ ചോദ്യം ചെയ്യുക. മറുനാടന്‍ മലയാളി ലേഖകനെ വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും വിശദീകരണം പോലും നല്‍കാന്‍ മഞ്ഞ സൈറ്റ് തയ്യാറായിട്ടില്ലെന്നതും ദുരൂഹത വര്‍ദ്ദിപ്പിക്കുന്നു. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ വ്യാപകമായി ഒാണ്‍ലൈനില്‍ കാംപയിന്‍ സൃഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സദാചാര ഗുണ്ടകള്‍ വിദ്യാര്‍ത്ഥിനിയെ അക്രമിച്ചെന്ന് പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു.
മറുനാടന്‍ മലയാളി ലേഖകനും എഡിറ്റോറിയല്‍ ബോഡും തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പെണ്‍കുട്ടി ക്യമറയ്ക്ക് മുന്നില്‍ നിന്നത്. വിഡീയോ ചിത്രീകരിച്ചതിന് ശേഷം. പോലീസിന് പരാതി നല്‍കി കാര്യങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ പെണ്‍കുട്ടിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം കൈവിട്ടുപോയത്. ഈ ലേഖകനെതിരെ നേരത്തയും പരാതികളുള്ളതിനാല്‍ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ സത്യാവസ്ഥ പുറത്ത് വന്നു. മറുനാടന്‍ ലേഖകന്‍ എഴുതി തന്നത് ക്യാമറയ്ക്ക് മുന്നില്‍ പറയുകയായിരുന്നുവെന്ന് പോലീസിനോട് യുവതി വെളിപ്പെടുത്തി. ഇതോടെ മറുനാടന്‍ മലയാളി ലേഖകനെതിരെ പോലീസ് കേസെടുത്തു. വ്യാജ വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഡിറ്ററെ ചോദ്യം ചെയ്യുന്നത്.