ഐഎഎസ് ദമ്പതികള്‍ക്കെതിരെ വ്യാജ വാര്‍ത്ത; ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് ഷാജന്‍സ്‌കറിയ അറസ്റ്റില്‍ മറുനാടന്‍മലാളി എഡിറ്റര്‍ വീണ്ടും പോലീസ് പിടിയിലായി

കൊച്ചി: ഐഎഎസ് ദമ്പതികള്‍ക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിന് മറുനാടന്‍ മലായാളി എഡിറ്ററും പ്രമുഖ കായികതാരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന്റെ ഭര്‍ത്താവുമായ ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. കണക്കില്‍പ്പെടാതെ 50 ലക്ഷം രൂപയുമായി ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഐഎഎസ് ദമ്പതികളെ കസ്റ്റംസുകാര്‍ തടഞ്ഞു; ആദായ നികുതി വകുപ്പ് ഇടപെട്ടു രക്ഷിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കിയതിനാണ് എറണാകുളത്തുള്ള സെന്‍ട്രല്‍ സി ഐ ഫ്രാന്‍സീസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഐഎഎസ് ദമ്പതിമാരോട് പക തീര്‍ക്കാന്‍ പ്ളാന്‍ ചെയ്ത വാര്‍ത്തായിയരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഐ.എ.എസ് ദമ്പതികളായ ഏലിയാസ് ജോര്‍ജും അരുണാ സുന്ദര്‍ രാജുമാണ് ഷാജനെതിരെ പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഖേദ പ്രകടനം നടത്തി തടിരക്ഷിക്കാന്‍ ഷാജന്‍ സ്‌കറിയ നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.
മാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 27 നാണ് ഷാജന്‍ സ്‌കറിയ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത മംഗളത്തില്‍ വന്നതാണെന്ന് പറഞ്ഞാണ് മാപ്പ് മറുനാടനില്‍ പ്രസിദ്ധീകരിച്ചത്. പണം വാങ്ങി വ്യാജവാര്‍ത്തകളെഴുതുന്നുവെന്ന് നേരത്തെ ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
ബ്രിട്ടനിലെ നിരവധിപേരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും ആരോപണമുണ്ടായിരുന്നു.കൊച്ചി മേയര്‍ ടോണി ചമ്മിണിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ കേസിലും നേരത്തെ ഷാജനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 30 ഓളം കേസുകളാണ് നിലവില്‍ ഷാജന്‍ സ്‌കറിയക്കെതിരെലഉള്ളത്.
വ്യാജ ലേഖകന്‍മാരുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ ചമയ്ക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ പത്രത്തില്‍ ലേഖകന്‍മാരുടെ പേരുകള്‍ പലതും ഷാജന്‍ സ്‌കറിയയുടേതാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാജന്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

 

Top