ജോണ്‍ ഡാനിയേലിന് വേണ്ടി വ്യാജ വാര്‍ത്ത; വീക്ഷണത്തിനെതിരെ നിയമ നടപടി തുടങ്ങി

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ജോണ്‍ഡാനിയേലിനെതിരെ ജനകീയ പ്രതിഷേധമുയര്‍ന്നതോടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനും ജോണ്‍ഡാനിയേല്‍ ശ്രമം തുടങ്ങിയിരുന്നു.

അതിന്റെ ഭാഗമായി ജോണ്‍ഡാനിയേലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ കള്ളപരാതികളും കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പത്രവും ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് മുഖപത്രത്തിനെതിരെ കണ്ണൂര്‍ സ്വദേശിയും വിദേശ മലയാളിയുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീക്ഷണം തൃശൂര്‍ റസിഡന്റ് എഡിറ്റര്‍ എന്‍ ശ്രീകുമാര്‍, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പിടി തോമസ് എംഎല്‍എ എന്നിവര്‍ക്കെതിരെ തൃശൂരിലെ അഭിഭാഷകന്‍ മുഖേനെ വക്കീല്‍ നോട്ടിസയച്ചിരിക്കുകയാണ.് വാര്‍ത്തയിലെ തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് സിബി സെബാസ്റ്റ്യന്‍ അറിയിച്ചു.

Top