വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുമായി പാരലല്‍ കോളേജ് അധ്യാപകനും വിദ്യാര്‍ത്ഥികളും പിടിയിലായി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ് അധ്യാപകനും രണ്ട് വിദ്യാര്‍ത്ഥികളുമാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ അറസ്റ്റിലായത്.ചൊവ്വാഴ്ച്ച രാത്രി ചെര്‍പ്പുളശ്ശേരിയില്‍ നടന്ന വാഹന പരിശോധനയിലാണ് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുമായി ഐഡിയല്‍ കോളേജിലെ അധ്യാപകന്‍ കോലോത്തൊടി മുഹമ്മദ് അബ്ദുള്‍ മുബി(ന്‍29),വിദ്യാര്‍ത്ഥികളായ കൂളിയാട്ടില്‍ അഷ്‌റഫ് (20),പേങ്ങാട്ടിരി വടക്കേപുരയ്ക്കല്‍ വിജീഷ്(19) എന്നിവര്‍ പോലീസ് പിടിയിലായത് ഇവര്‍ സഞ്ചരിച്ച മാരുതി കാറില്‍ നിന്ന് എട്ടോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്.ഐഡിയല്‍ കോളേജിലെ കോമേഴ്‌സ് വിഭാഗം അധ്യാപകനാണ് പിടിയിലായ മുബിന്‍.മഹാരാഷ്ട്ര പരീക്ഷാ ബോര്‍ഡിന്റെ പതിനെട്ടോളം ഓപ്പണ്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാര്‍ത്ഥികള്‍ ഐഡിയല്‍ കോളേജില്‍ പ്രവേശനം നേടിയതായും അന്വേഷണത്തില്‍ വ്യക്തമായി.

പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്നാണ് മാനെജ്‌മെന്റ് വാദം.ഇത്തരത്തില്‍ നൂറില്‍ കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.15000 രൂപ മുതല്‍ 28000 രൂപ വരെയാണ് ഒരോ സര്‍ട്ടിഫിക്കറ്റിനും സംഘം ഈടാക്കുന്നത്.ഐഡിയല്‍ കോളേജ് മാനെജ്‌മെന്റിന്റെ ഒത്താശയോടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണമെന്നാരോപിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.അതേസമയം തങ്ങള്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള കോളേജില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മുബിന്‍ അധ്യാപകനായി പ്രവേശനം നേടിയത്.അതിന് മുന്‍പ് പേങ്ങാട്ടിരിയിലെ എലൈറ്റ് എന്ന പേരില്‍ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം നടത്തുകയായിരുന്നു.ഇതിന് മുന്‍പും ഇയാള്‍ ഇത്തരത്തില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.മുബിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഓപ്പണ്‍ സ്‌കൂളിന്റേതാണെങ്കിലും ഇവര്‍ക്ക് കേരളത്തില്‍ ഒരു പരീക്ഷാ സെന്റര്‍ പോലുമില്ലെന്ന് പോലീസ് അറിയിച്ചു.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും വന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയെ കുടുക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.കെര്‍പ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top