സ്വന്തം ലേഖകൻ
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നു വിലക്കിയ ഉപ്പിന് വളഞ്ഞവഴിയിലൂടെ സപ്ലൈക്കോയിൽ വിതരണാനുമതി. അതും ഗുണനിലവാരമില്ലാത്ത ഉപ്പ് നൽകിയ അതേ കമ്പനിക്ക്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന നിർദേശം കാറ്റിൽ പറത്തിയാണ് വഴിവിട്ട നടപടി.
തൂത്തുക്കുടി കോരമ്പാലത്തുള്ള ബ്രില്ല്യന്റ് സോൾട്ട് റിഫൈനറി സപ്ലൈകോ ഔട്ട്‌ലെറ്റുകൾക്കു നൽകിയ ശബരി കല്ലുപ്പും പൊടിയുപ്പും ഉപയോഗയോഗ്യമല്ലെന്നു കോന്നിയിലെ സി.എഫ്.ആർ.ഡി. ലാബിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 27ന് ഉപ്പ് സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും പരിശോധക ലക്ഷ്മി ജി.നാഥ് സമർപ്പിച്ച റിപ്പോർട്ടിൽ സപ്ലൈക്കോ നിഷ്‌കർഷിച്ചിട്ടുള്ള ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കല്ലുപ്പിൽ നിഷ്‌കർഷിച്ചിട്ടുള്ള അളവിനെക്കാൾ 92.06 ശതമാനവും പൊടിഉപ്പിൽ 83.28 ശതമാനവും സോഡിയം ക്ലോറൈഡ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ ഉപ്പ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു വിപണിയിൽനിന്ന് ഉപ്പ് പിൻവലിക്കാൻ അടിയന്തര ഉത്തരവിറക്കി. കൃത്രിമം കാട്ടിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നാണ് ചട്ടമെങ്കിലും ഗുണനിലവാര പരിശോധകൻ തയാറായില്ല. പകരം നവംബറിൽ ഇതേ കമ്പനിയുടെ ഉപ്പ് കോന്നിയിലെ സി.എഫ്.ആർ.ഡി ലാബിലെ പരിശോധകയൈക്കാണ്ട് വീണ്ടും പരിശോധിപ്പിച്ച് ഗുണനിലവാരമുണ്ടെന്ന് സ്ഥാപിച്ച് ആദ്യത്തെ ഉത്തരവ് മരവിപ്പിക്കുകയും കമ്പനിക്കു വിതരണാനുമതി പുനഃസ്ഥാപിക്കുകയുമാണുണ്ടായത്. ഇതിനു പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്ന് വ്യക്തമാണ്.
സഫോളോ ഓട്‌സിൽ ഇകോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തിലും ഓണക്കാലത്ത് മായം കലർന്ന് മുളകു വിതരണം ചെയ്ത സംഭവത്തിലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഗുണനിലവാര പരിശോധകനെതിരേയുള്ള അന്വേഷണങ്ങൾ ഉന്നതർ ഇടപെട്ടു തടഞ്ഞിരിക്കുകയാണ്.