കൊച്ചി:ബീജസംയോഗം നടക്കണമെങ്കില്‍ ബീജത്തിന്റെ ചലനശേഷിയും ഗുണവുമെല്ലാം നല്ലതാകണം. അല്ലെങ്കില്‍ ബീജസംയോഗം സാധ്യമല്ല. പുരുഷബീജം പ്രത്യുല്‍പാദനത്തിന്റെ മാത്രമല്ല, പുരുഷാരോഗ്യത്തെയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ആരോഗ്യമുളള പുരുഷ ശരീരത്തിലേ ആരോഗ്യമുളള ബീജവുമുണ്ടാകൂ.വൃഷണത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ബീജം സ്ഖലനത്തിലൂടെ പുറത്ത വരുന്നു. ഇത് അണ്ഡവുമായി സംയോജിച്ചാല്‍ ഭ്രൂണം രൂപപ്പെടുകയും ചെയ്യും.
പുരുഷശരീരത്തില്‍ സ്‌പേം കോശങ്ങള്‍ ദിവസവും ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ആരോഗ്യകരമായ ബീജത്തിന്റെ വോളിയം ഓരോ സ്ഖലനത്തിലും 1.5- 5 മില്ലീലിറ്റര്‍ വരെയാണ്. ഇതില്‍ കുറവ് ബീജത്തിന്റെ അനരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. സ്പം കുറവ് ഒലിഗോസ്‌പേര്‍മിയ എന്ന അവസ്ഥയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
ബീജത്തിന്റെ എണ്ണക്കുറവിനും ചലനക്കുറവിനും പല കാരണങ്ങളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ…
വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവുകളും ചതവുമെല്ലാം
വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവുകളും ചതവുമെല്ലാം നേരത്തെ ഉണ്ടായിട്ടുള്ള സ്‌പേം കോശങ്ങള്‍ക്കു ദോഷം വരുത്തില്ല. എന്നാല്‍ ഇതു കാരണം രക്തപ്രവാഹം കുറയുന്നത് ദോഷം വരുത്തും.
ലൈംഗികജന്യ രോഗങ്ങള്‍
ലൈംഗികജന്യ രോഗങ്ങള്‍ ബീജത്തെ ബാധിയ്ക്കുന്ന ഒന്നാണ്ഇതിനു കാരണമാകുന്ന രോഗാണുക്കളില്‍ നിന്നുണ്ടാകുന്ന ടോക്‌സിനുകള്‍ നേരിട്ട് ബീജത്തിന്റെ ഡിഎന്‍എയെ ബാധിയ്ക്കും.
അമിതവണ്ണം
അമിതവണ്ണം പുരുഷനില്‍ ബീജത്തിന്റെ ആരോഗ്യത്തെയും ചലനത്തേയും ബാധിയ്ക്കുന്ന ഒരു ഘടകമാണ്. സ്ത്രീകളില്‍ ഇത് വന്ധ്യതയ്ക്കു കാരണമാകും.
വൃഷണങ്ങള്‍
ഒരു ആണ്‍കുട്ടി ജനിച്ച് ആറു മാസത്തിനുള്ളില്‍ വൃഷണങ്ങള്‍ താഴേയ്ക്കിറങ്ങും. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ സര്‍ജറി വേണ്ടി വരും. വൃഷണങ്ങള്‍ താഴേയ്ക്കിറങ്ങാത്തത് ബീജത്തിന്റെ എണ്ണത്തേയും ഗുണത്തേയും ബാധിയ്ക്കും.
പ്രമേഹം
പ്രമേഹം പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവു വരുത്തുന്ന വേറൊരു ഘടകമാണ്. പ്രമേഹം ഡിഎന്‍എ നാശത്തിന് കാരണമാകുന്നതാണ് കാരണം.
വൈറ്റമിന്‍
വൈറ്റമിനുകളുടേയും ധാതുക്കളുടേയുമെല്ലാം കുറവാണ് മറ്റൊരു കാരണം. വൈറ്റമിന്‍ സി, ബി 12 എന്നിവയ്‌ക്ക് ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സാധിയ്‌ക്കും.
സ്റ്റിറോയ്ഡുകള്‍
ബോഡിബില്‍ഡിംഗില്‍ മസിലുകള്‍ക്കായി പലരും സ്റ്റിറോയ്ഡുകളെ ആശ്രയിക്കാറുണ്ട്. ഇത്തരം സ്റ്റിറോയ്ഡുകള്‍ പലപ്പോവും വൃഷണങ്ങള്‍ ചുരുങ്ങാന്‍ ഇടയാകും. ബീജോല്‍പാദനത്തെ ബാധിയ്ക്കും. ബീജഗുണം കുറയ്ക്കും. ഇതെല്ലാം തന്നെ വന്ധ്യതയ്ക്കുള്ള കാരണങ്ങളാണ്.
പ്രായം കൂടുന്നത്
പ്രായം കൂടുന്നത് ബീജത്തിന്റെ പ്രശ്‌നങ്ങള്‍ക്കുണ്ടാകുന്ന കാരണമാണ്. ഇത്തരം ബീജത്തില്‍ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും കൂടുമെന്നു പഠനങ്ങള്‍ പറയുന്നു. പ്രായമേറുന്തോറും ബീജത്തിന്റെ എണ്ണക്കുറവും ഗുണക്കുറവും സാധാരണയാണ്. ഇത് പുരുഷവന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യാറുണ്ട്. പ്രായമേറുമ്പോഴുണ്ടാകുന്ന ബീജത്തില്‍ ഡിഎന്‍എ പ്രശ്‌നങ്ങളും സാധാരണയാണ്. ഇത് വന്ധ്യതയ്ക്കു മാത്രമല്ല, കുഞ്ഞുങ്ങളുണ്ടായാല്‍ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിനും കാരണമാകും.
ഹൈപ്പോ ഗൊണാഡിസം
ഹൈപ്പോ ഗൊണാഡിസം എന്നൊരു അവസ്ഥയുണ്ട്. പുരുഷശരീരത്തില്‍ വേണ്ടത്ര ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിയ്ക്കാത്ത അവസ്ഥ. ഇവരിലും ബീജത്തിന്റെ അളവും ഗുണവുമെല്ലാം കുറവായി കാണും.