കുടുംബ വിഷയങ്ങളില്‍ നടിമാര്‍ ഇടപെടുന്നതെന്തിന്നെന്ന് ശ്രീപ്രിയ

മുംബൈ: ടെലിവിഷന്‍ ചാനലുകളില്‍ കുടുംബ കൗണ്‍സിലിംങ് പരിപാടികള്‍ക്കെതിരെ നടി ശ്രീപ്രിയാ രാജ്കുമാര്‍. തന്റെ ട്വിറ്റര്‍ പേജിലാണ് ശ്രീപ്രിയ പ്രതിഷേധം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ കുടുംബ കോടതികളുണ്ട്. ഇനി ക്രിമിനല്‍ കുറ്റങ്ങളാണെങ്കില്‍ അതിനും കൃത്യമായ നിയമസംവിധാനങ്ങളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം പരിപാടികളില്‍ നടിമാര്‍ ജഡ്ജിമാരായി ശരിയും തെറ്റും തീരുമാനിക്കുന്നത് കാണുമ്പോള്‍ അരോചകമായി തോനുന്നു. ഇത് അവസാനിപ്പിച്ചുകൂടെ ശ്രീപ്രിയ ചോദിക്കുന്നു.

രാജ്യത്തെ വിവിധ ടെലിവിഷന്‍ ചാനലുകളിലായി ഇത്തരത്തിലുള്ള കുടുംബ കൗണ്‍സിലിംങ് പരിപാടികള്‍ അരങ്ങേറുന്നുണ്ട്. പ്രമുഖ നടിമാരാണ് പരിപാടികളുടെ അവതാരകമാരായി എത്തുന്നത്. നടി ഖുശ്ബു അവതരിപ്പിക്കുന്ന ഒരു പരിപാടിയില്‍ പരാതിക്കാന്‍ ഏറ്റുമുട്ടിയതും പ്രശ്നത്തില്‍ ഇടപ്പെട്ട ഖുശ്ബു ഒരാളെ മര്‍ദ്ദിച്ചതും വിവാദമായിരുന്നു. കൈരളി ടിവിയില്‍ ഉര്‍വശി അവതരിപ്പിക്കുന്ന പരിപാടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Top