മുംബൈ: പോയ വര്‍ഷം ബോളിവുഡ് സിനിമാ ഗോസിപ്പുകളില്‍ ഏറ്റവുമധികം പേര്‍ തെരഞ്ഞത് നടന്‍ ഫര്‍ഹാന്‍ അക്തറും നടിയും ഗായികയും മോഡലുമായ ഷിബാനി ദണ്ടേക്കറും എന്നു വിവാഹിതരാകുമെന്ന വാര്‍ത്തയാണ്. ഒരു വര്‍ഷത്തിലേറെയായി ഇരുവരുമൊന്നിച്ചു ഡേറ്റിംഗിലാണെന്ന് പലര്‍ക്കുമറിയാം. ഊഹാപോഹങ്ങള്‍ക്കു മാറ്റു കൂട്ടാനെന്ന പോലെ പാര്‍ട്ടികളിലും നിശാരാവുകളിലും വഴിയോരങ്ങളിലും ഇരുവരുമൊരുമിച്ചു തന്നെയാണ് എപ്പോഴും.
പ്രണയ ജോഡികളുടെ ഫോട്ടോകള്‍ കൊണ്ട് അവരുടെ ഇന്‍സ്റ്റാഗ്രാം പേജും നിറഞ്ഞു കവിയുകയാണ്. ഈ വര്‍ഷം തന്നെ ഇവര്‍ വിവാഹിതരായേക്കും എന്ന ചില അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ വിവാഹവാര്‍ത്തകള്‍ ഫര്‍ഹാനോ ഷിബാനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് താരം പ്രതികരിച്ചത് ഇങ്ങനെ. ‘ഞാനാരുമായി ഡേറ്റ് ചെയ്യുന്നു എന്നുള്ളത് പരസ്യപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. എന്റെ വ്യക്തി ജീവിതത്തിലെ എന്തെല്ലാം കാര്യങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്.’ ഇക്കുറി ഫര്‍ഹാനും കുട്ടികളോടുമൊപ്പമാണ് ഷിബാനി പുതുവര്‍ഷമാഘോഷിച്ചത്. ഫര്‍ഹാന്റെ കുടുംബത്തോടൊപ്പം ഷിബാനി ചേരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അടുത്തിടെ മുംബൈയില്‍ വച്ചു നടന്ന ദീപിക പദുകോണ്‍രണ്‍വീര്‍ സിങ് ദമ്പതികളുടെ റിസപ്ഷന്‍ ചടങ്ങിനും ഇരുവരുമൊന്നിച്ചായിരുന്നു എത്തിയത്. ഇതെല്ലാം ചേര്‍ത്തു വെക്കുമ്പോള്‍ ഈ പ്രണയ ജോഡികള്‍ ഉടന്‍ വിവാഹിതരായേക്കാമെന്ന് സോഷ്യല്‍ മീഡിയയും പറയുകയാണ്. അധൂന ഭബാനിയാണ് ഫര്‍ഹാന്‍ അക്തറിന്റെ മുന്‍ഭാര്യ. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ വേര്‍പിരിയുന്നത്. രണ്ടു പെണ്‍മക്കളുമുണ്ട് ഫര്‍ഹാന്.