ചത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലെ ദരിദ്ര കര്‍ഷകന് ഒരു മാസത്തെ വൈദ്യൂതി ബില്‍ ലഭിച്ചത് 76.73 കോടി രൂപ. സെപ്തംബര്‍ മാസത്തെ ബില്‍ ആയാണ് ഇത്രയും കോടി രൂപ അടക്കാന്‍ ആവശ്യപ്പെട്ടത്.
ഈ ബില്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് വിശ്വസിക്കാനായില്ല. ഗാര്‍ഹിക ആവശ്യത്തിന് മാത്രം വൈദ്യൂതി ഉപയോഗിക്കുന്ന എനിക്കാണ് 76.73 കോടി രൂപയുടെ ബില്‍ ലഭിച്ചിരിക്കുന്നത് എന്ന് ബില്‍ ലഭിച്ച കര്‍ഷകനായ രാം പ്രസാദ് പറഞ്ഞു. ഇത്രയും കോടി രൂപയുടെ ബില്‍ കൊടുത്ത രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പിന്നീട് മീറ്റര്‍ പരിശോധിച്ച് 1820 രൂപയുടെ പുതിയ ബില്‍ കര്‍ഷകന് അനുവദിച്ചിട്ടുണ്ട്. ഇത്രയും തുകയുടെ ബില്‍ മറ്റ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലെങ്കിലും ഇതേ തരത്തില്‍ തന്നെ അധിക പണം വകുപ്പ് കൈപറ്റുന്നെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കര്‍ഷകന് ലഭിച്ച വൈദ്യുതി ബില്‍ 76.73 കോടി രൂപ; അതും ഒരു മാസത്തെ
Tags: farmer electricity bill