കോട്ടയം: രാജ്യതലസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വൻവിജയത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഏരിയ കേന്ദ്രങ്ങളിലാണ് പ്രകടനം നടത്തിയത്.
ശനിയാഴ്ച വ്യാപകമായി ഓഫീസ് കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തുന്നതിന് എഫ്എസ്ഇടിഒ ആഹ്വാനം ചെയ്തു. കോട്ടയം സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടം ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം കെ പ്രവീൺ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ കെജിഒഎ ജില്ലാ കമ്മറ്റിയംഗം എൻ പി പ്രമോദ് കുമാർ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി സിയാദ് ഇ എസ് തുടങ്ങിയവർ സംസാരിച്ചു. പാലായിൽ എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് പി എം സുനിൽകുമാർ, കെ എസ് റ്റി എ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാജ്കുമാർ, കെ ജി ഒ എ ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരിയിൽ കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി എം ആർ സാനു ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറി സി എൽ ശിവദാസ് അഭിവാദ്യം ചെയ്തു. ഏറ്റുമാനൂരിൽ എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ബിലാൽ കെ റാം, ഏരിയ പ്രസിഡന്റ് ഷാവോ സിയാങ് തുടങ്ങിയവർ സംസാരിച്ചു.