
കണ്ണൂര്‍:ഫസലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്.ഇവ ചാനലുകള്‍ പുറത്തുവിട്ടു. മുഹമ്മദ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ചാനലുകള്‍ പുറത്തുവിട്ട വീഡിയോ സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന് വധക്കേസിലെ പ്രതി ആര്‍എസ്എസ് പ്രവര്ത്തകന് മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് 2016 നവംബറില്‍ പോലിസില്‍ നല്‍കിയതായി പറയുന്ന മൊഴി.അതേസമയം കൊല നടത്തിയതിന്റെ വിശദാംശങ്ങള്‍ മറ്റൊരു ആര്.എസ്.എസ് നേതാവിനോട് ഫോണ്‍വിളിച്ച് പറയുന്ന കാര്യങ്ങളാണ് പുറത്ത് വന്നു. ഫസലിന്റെ സഹോദരന് കോടതിക്ക് കൈമാറി.ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടുന്ന ആര്‍എസ്എസ് സംഘമാണെന്ന് സുബീഷ് വെളിപ്പെടുത്തിയിരുന്നു. പടുവിലായി മോഹനന് വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് പോലിസിന്റെ വാദം. എന്‍ഡിഎഫുമായുള്ള പ്രശ്നങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നും മൊഴിയില്‍ പറയുന്നു.
അതേസമയം, പോലിസിന്റെ ക്രൂരമര്‍ദനം സഹിക്കാനാവാതെയാണു താന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് സുബീഷ് 2016 നവംബര്‍ 22ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുബീഷ് കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മോഹനന് വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സുബീഷിനെ നവംബര്‍ 17നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അഴീക്കല്‍ ഭാഗത്തെ പോലിസ് സ്റ്റേഷനിലെത്തിച്ചു.മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തനിക്ക് പിറ്റേന്നാണു ബോധം വീണത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം തലശ്ശേരി ഭാഗത്തെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. അജ്ഞാതകേന്ദ്രത്തില്‍ വച്ചാണ് മൊഴി ചിത്രീകരിച്ചതെന്നും സുബീഷ് പറയുന്നു.
അതേസമയം, പോലിസ് കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ മാധ്യമങ്ങള്‍ക്കു ലഭിച്ചതെങ്ങനെ യെന്നതിലും ദുരൂഹതയുണ്ട്.2006 ഒക്ടോബര്‍ 22 പുലര്‍ച്ചെയാണു പി കെ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. എന്നാല്‍, കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കേ അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റി അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നു.ഡിവൈഎസ്പി രാധാകൃഷ്ണനായിരുന്നു മൂന്നു സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്നത്. വെറും നാലുദിവസം മാത്രമേ അദ്ദേഹത്തിന്റെ അന്വേഷണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. അന്വേഷണം ഇഴയുന്നതിനാല്‍ കേസ് സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഫസലിന്റെ വിധവ മറിയു നല്കിയ രണ്ടാമത്തെ ഹരജിയിലാണ് സിബിഐ അന്വേഷണത്തത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിനു ശേഷമാണ് ടി പി ചന്ദ്രശേഖരന് വധക്കേസ് ഉള്‍പ്പെടെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്ത്തകന് കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. സുനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുന്നില്‍ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. വിധിക്കെതിരേ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലും സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രിംകോടതിയില്‍ നല്കിയ ഹരജിയും തള്ളുകയായിരുന്നു. അന്വേഷണം കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും നീങ്ങിയതോടെയാണ് സിബിഐക്കെതിരേ തുറന്ന പോരുമായി സിപിഎം പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരവധി തവണ നോട്ടീസ് നല്കിയപ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ 2012 ജൂണ്‍ 12ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നില്‍ക്കക്കള്ളിയില്ലാതെ 2012 ജൂണ്‍ 22ന് എറണാകുളം സിജെഎം കോടതിയില്‍ ഇരുവരും കീഴടങ്ങുകയായിരുന്നു.ഫസലിനെ തനിക്ക് അറിയില്ല. ഫസല്‍ വധത്തിെന്റ വാര്‍ത്തകള്‍ വായിച്ചാണ് ഇങ്ങനെ ഒരാളെ കുറിച്ച് താന്‍ അറിഞ്ഞത്. മോഹനന് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കോടതിയില്‍ നിന്നാണ് താന്‍ അറിയുന്നത്. എന്നാല്‍ അതിനെ കുറിച്ച് ഒന്നും തന്നോട് ചോദിച്ചിട്ടില്ല. മാത്രമല്ല, ഫസല്‍ വധം ഏറ്റെടുത്താല്‍ പണവും ഭാര്യക്ക് ജോലിയും വാഗ്ദാനം ചെയ്തു. ഇത്തരം ഒരു കുറ്റത്തിലും താന്‍ ഉള്‍പ്പെട്ടിട്ടില്ല. ഏത് അന്വേഷണം നേരിടാനും തയാറാണെന്നും സുബീഷ് പറഞ്ഞു.