കോട്ടയം: വീടിന്‍െറ വരാന്തയില്‍ ഗൃഹനാഥന്‍ മരിച്ചനിലയില്‍; മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കലക്ടറേറ്റിനു സമീപം നേതാജി റോഡില്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജപ്പനെയാണ് (65)മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍െറ മകന്‍ വിനോദ് (കമ്മല്‍ വിനോദ് -38) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് വീടിന്‍െറ വരാന്തയില്‍ രാജപ്പനെ മരിച്ചനിലയില്‍ കണ്ടത്തെിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച അര്‍ധരാത്രി രാജപ്പനും മദ്യപിച്ചുവന്ന വിനോദും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതേ തുടര്‍ന്ന് വിനോദ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന വിനോദ് പിതാവുമായി വീണ്ടും വഴക്കുണ്ടാക്കുകയും രാജപ്പനെ വലിച്ചിറക്കി വരാന്തയിലത്തെിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി തടിക്കഷണവുമായി എത്തി രാജപ്പനെ വീണ്ടും മര്‍ദിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയ ഇയാള്‍ പിന്നീട് അച്ഛന്‍ മരിച്ചതായി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുള്ളതായി കണ്ടത്തെിയ പൊലീസ് മരണത്തില്‍ ദുരൂഹതയുള്ളത് ചൂണ്ടിക്കാട്ടി. വിനോദ് സ്ഥിരമായി മാതാപിതാക്കളെ മര്‍ദിച്ചിരുന്നതായി നാട്ടുകാരുടെ മൊഴികൂടി വന്നതോടെ ഇയാളെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
മര്‍ദനത്തിനിടെ നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറ നിര്‍ദേശപ്രകാരം ഡിവെ.എസ്.പി ഗിരീഷ് പി.സാരഥി, ഇസ്റ്റ് സി.ഐ അനീഷ് വി.കോര, എസ്.ഐ യു. ശ്രീജിത്, ഷാഡോ പൊലീസുകാരായ ബിജുമോന്‍ നായര്‍, അജിത്, ഷിബുകുട്ടന്‍, ഐ. സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.