വിവാഹമോചിതനായ അച്ഛന്‍ വീണ്ടും വിവാഹം കഴിക്കാതിരിക്കാന്‍ മകള്‍ അച്ഛനൊപ്പം കിടന്നു

വിവാഹ മോചിതനായ അച്ഛന്‍ വീണ്ടും വിവാഹിതനാകാതിരിക്കാന്‍
മകള്‍ ഭാര്യയായി. 2013ല്‍ വിവാഹമോചനം നേടിയ ചൈനീസ് മെഡിസിന്‍ പ്രാക്ടീഷണര്‍ പുനര്‍വിവാഹത്തിനൊരുങ്ങിയപ്പോള്‍ മകള്‍ അതിന് തടസം നില്‍ക്കുകയും അച്ഛനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വഴങ്ങിക്കൊടുക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഇവര്‍ തമ്മിലുള്ള അവിഹിത ബന്ധമറിഞ്ഞ് മെഡിക്കല്‍ പ്രാക്ടീഷണറുടെ മകന്‍ കേ്‌സ കൊടുത്തതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയമാക്കുകയും ചെയ്തു.

ഇരുവരെയും ദീര്‍ഘകാലത്തെ ജയില്‍ശിക്ഷയാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോംഗ് കോംഗ് ഡിസ്ട്രിക്ട് കോടതി ഇവര്‍ക്ക് മേല്‍ അവിഹിതബന്ധത്തിന്റെ പേരില്‍ നാല് ചാര്‍ജുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് 19 വയസായപ്പോള്‍ അതായത് 2009ലായിരുന്നു അച്ഛനും മകളും തമ്മിലുള്ള കിടക്ക പങ്കിടല്‍ ആരംഭിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസ്‌പ്ലേസ് ലൗ എന്ന മാനസിക വൈകല്യം മൂലവും പെണ്‍കുട്ടിക്ക് അച്ഛനോട് പ്രണയം കലര്‍ന്ന ആരാധന മൂത്തതിനാലുമാണിത് സംഭവിച്ചിരിക്കുന്നതെന്നാണ് ഇന്നലെ പുറത്ത് വന്ന സൈക്കോളജിക്കല്‍ റിപ്പോര്‍ട്ട് ഈ ബന്ധത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. നിലവില്‍ 29 വയസ് പ്രായമുള്ള മകളും 59 വയസ് പ്രായമുള്ള അച്ഛനും ഏപ്രില്‍ 27ന് നടന്ന വിചാരണക്കിടെ കുറ്റം സമ്മതിക്കുകയും 2009നും 2015നും ഇടയില്‍ അവിഹിത ബന്ധം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിവരം 2015ലായിരുന്നു ഇയാളുടെ പുത്രന്‍ കണ്ടെത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നത്. ആ സമയത്ത് മകന്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുകയായിരുന്നു. തന്റെ അച്ഛനും സഹോദരിയും തമ്മില്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഈ വിദ്യാര്‍ത്ഥി ഒരു എസ്ഡി കാര്‍ഡില്‍ കണ്ടെത്തുകയായിരുന്നു. ഈ കാര്‍ഡ് പിതാവിന്റെ ഗ്ലാസ് കേസില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തിരുന്നത്. 2009ലായിരുന്നു താന്‍ അച്ഛന് സ്വയം കാഴ്ചവച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. വിവാഹ മോചിതനായ അച്ഛന്‍ നിരാശയില്‍ ഇരിക്കുന്നത് കണ്ടപ്പോഴാണിത് ചെയ്തതെന്നും യുവതി സ്വയം ന്യായീകരിച്ചിരുന്നു.

തുടര്‍ന്ന് തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം ഇവര്‍ അവിഹിത ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. പിതാവിന്റെയും പുത്രിയുടെയും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. തന്റെ പിതാവിനെ മോചിപ്പിക്കാനായി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി പ്രോസിക്യൂട്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ അച്ഛനെയും മകളെയും വാന്‍ ചായ് ജില്ലാകോടതിയില്‍ വിചാരണക്ക് ഹാജരാക്കിയിരുന്നു. ജൂണ്‍ 12ന് ഇരുവരെയും തടവില്‍ ഇടാനാണ് കോടതി തീരുമാനം.

Top