സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒരു വർഷത്തോളമായി ഐ.എസ് ഭീകരരുടെ തടവിൽ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെല്ലാം പാളിയതായി സൂചന. മോചന വാർത്ത ഒമാൻ സർക്കാർ പുറത്തു വിട്ട് ഒരു മണിക്കൂറിനു ശേഷമാണ് വിവരം കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് പോലും അറിഞ്ഞത്. നഷ്ടപരിഹാരം നൽകിയാണ് ഫാ.ഉഴുന്നാലിനെ മോചിപ്പിച്ചതെന്നു കൂടി അറിഞ്ഞതോടെ ക്രൈസ്തവ സഭയുടെ വോട്ട് ലക്ഷ്യം വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേരളത്തിലെ ബിജെപി നേതൃത്വവും നടത്തിയ നീക്കങ്ങളെല്ലാം പാളുകയായിരുന്നു.
യമനിൽ സുവിശേഷ ജോലികൾക്കായി എത്തിയ ഫാ.ടോം ഉഴുന്നാലിനെ ഒരു വർഷം മുൻപാണ് ഐ.എസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ്ത്. ഐ.എസിന്റെ ശക്തികേന്ദ്രമായ യമനിലെ മുഖാലയിൽ നിന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകപ്പെട്ടത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കണ്ടെത്താനോ, മോചനം സംബന്ധിച്ചുള്ള സൂചന നൽകാനോ കേന്ദ്ര സർക്കാരിനു സാധിച്ചിരുന്നില്ല. പത്തൊൻപതുമാസത്തെ തടവിനിടെ ഇ്‌ദേഹത്തിന്റേതെന്ന പേരിൽ പുറത്തു വന്നിരുന്ന വീഡിയോ ദൃശ്യങ്ങളും ഫുട്ടേജുകളും മാത്രമായിരുന്നു ഉഴുന്നാലിൽ ജീവിച്ചിരുന്നു എന്നതിന്റെ ഏക തെളിവ്.
തങ്ങളാൽ കഴിയുന്ന രീതിയിലെല്ലാം ശ്രമങ്ങൾ നടത്തുന്നതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും ഒന്നും യാഥാർഥ്യത്തിൽ എത്തിയിരുന്നില്ല ഇതിനിടെയാണ് ഇപ്പോൾ അദ്ദേഹം മോചിതനായിരിക്കുന്നത് ഒമാൻ വഴി വത്തിക്കാൻ നടത്തിയ ഇടപെടലാണ് 19 മാസത്തിനു ശേഷം മോചനത്തിന് വഴി തുറന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒമാനിലെത്തിച്ച ഫാദർ ടോമിനെ പ്രത്യേക വിമാനത്തിൽ യൂറോപ്പിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.
ഐ.എസ് ഭീകരരുടെ ശക്തി കേന്ദ്രമായ യമനിലെ മുഖാലയിൽ നിന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഒമാൻ ഭരണകൂടം ഫാദർ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ച് മസ്‌ക്കറ്റില്ലെത്തിച്ചത്. ഒമാൻ വഴി വത്തിക്കാൻ നടത്തിയ ഇടപെടലാണ് 19 മാസത്തിന് ശേഷം മോചനത്തിന് വഴി വെച്ചത്. തീർത്തും അവശനായ ഫാദർ വിമാനമിറങ്ങിയ ഉടൻ, ദൈവത്തിനും തന്റെ മോചനത്തിന് കാരണക്കാരനായ ഒമാൻ ഭരണാധികാരിക്കും രണ്ടുവാക്കിൽ നന്ദി രേഖപ്പെടുത്തി. പിന്നീട് വിദഗ്ദ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാൽ ഫാദർ ടോം ഒഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഒമാനിലെ ഇന്ത്യൻ എംബസിക്ക് ലഭ്യമായിരുന്നില്ല. ഒമാന്റെ ഔദ്ദ്യോഗിക വാർത്താഏജൻസിയും അറബ് പത്രങ്ങളും ചിത്രം സഹിതം വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മോചന വാർത്തസ്ഥിരീകരിച്ചത്. പിന്നീട് ഫാദറിനെ പ്രത്യേക വിമാനത്തിൽ ഒമാനിൽ നിന്ന് മാറ്റി. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. ഒരു കോടി ഡോളർ മോചനദ്രവ്യം നൽകിയാണ് ഫാദറിനെ മോചിപ്പിച്ചതെന്നാണ് വിവരം