ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; വീട്ടുകാരെ പോലീസ് വളഞ്ഞതോടെ ഒടുവില്‍ കീഴടങ്ങി

ആലുവ: പള്ളിമേടയില്‍ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാത പള്ളിയിലെ മുന്‍ വികാരി ഫാ. എഡ്‌വിന്‍ ഫിഗരിസ് ഒളിവില്‍ കഴിഞ്ഞത് ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളില്‍. രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനകേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വൈദികന്‍ കൂടിയാണ് തൃശൂര്‍ മതിലകം സ്വദേശിയായ ഫാദര്‍ ഫിഗരീസ്

ഉത്തരേന്ത്യയിലെ ഹൈന്ദവ ആശ്രമങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് ഫഗരിസ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ക്രൈസ്തവരെത്തില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങള്‍ ഒളിവു കേന്ദ്രമാക്കാനായിരുന്നു ഇത്. മീശ വച്ച് വേഷം മാറിയായിരുന്നു ഒളിവ് ജീവിതം. പക്ഷേ പൊലീസിന്റെ സമര്‍ത്ഥമായ നീക്കം എല്ലാം അവതാളത്തിലാക്കി. വികാരിയുടെ സഹോദരനേയും സഹോദര പുത്രനേയും അറസ്റ്റിലാക്കിയായിരുന്നു കരുനീക്കം. ഇതോടെ ബന്ധുക്കളെ വെറുപ്പിക്കാതിരിക്കാന്‍ എഡ് വിന്‍ കീഴടങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വൈദികനെ നാടുവിടാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗാരിസിന് ഒരു വര്‍ഷം തടവും കോടതി വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വന്‍ ഫിഗാരസിന് വിധിച്ചത്. കേരളത്തില്‍ ഒരു കത്തോലിക്കാ വൈദികന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷകളില്‍ ഒന്നാണ് ഇന്നത്തെ കോടതി വിധി. ഏറെ വിവാദമായ ഈ പീഡന കേസ് ഒതുക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് പൊലീസ് സമര്‍ത്ഥമായി പൊളിച്ചത്.
ഫാ. എഡ്വിന്‍ ഫിഗരസിന് ഒളിവ് ജീവതത്തില്‍ ഉന്നതരുടെ സഹായം കിട്ടിയിരുന്നതായും സൂചനയുണ്ടായിരുന്നു മീശ വച്ചായിരുന്നു നടപ്പ്. അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. ഒളിവിലായ ശേഷവും ധ്യാനഗുരു കൂടിയായിരുന്നു ഫാ. എഡ്വിന്‍ ഫിഗറസ്. ധ്യാനത്തിനായി ഇടയ്ക്കിടെ വിദേശസന്ദര്‍ശനവും നടത്തിയിരുന്നു. ഒളിവ് ജീവതത്തിലെ ആറുമാസത്തിനിടെ ബിഹാര്‍, തിരുപ്പതി, വേളാങ്കണ്ണി, മധുര, കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കറങ്ങുകയായിരുന്നു. അവസാനം പിടിവീഴാതിരിക്കാന്‍ ഹൈന്ദവ ധ്യാന കേന്ദ്രങ്ങളും തെരഞ്ഞെടുത്തു.
കോടതിയില്‍ നിന്ന് ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാനായിരുന്നു ശ്രമം. ഇത് നടക്കാതെ വന്നതോടെ നാടു വിട്ടു. തെളിവുകളെല്ലാം എതിരായതിനാല്‍ വിചാരണയില്‍ ശിക്ഷപ്പെട്ടുമെന്ന ബോധ്യത്തോടെയായിരുന്നു ഇത്. ഇത് തന്നെയാണ് ഇന്നത്തെ ഇരട്ട ജീവപര്യന്തം ശിക്ഷാ വിധിയും വ്യക്തമാക്കുന്നത്. പരാതി കിട്ടിയപ്പോള്‍ തന്നെ കളികാര്യമാണെന്ന് ഫാദര്‍ തിരിച്ചറിഞ്ഞു. ഉന്നത ബന്ധങ്ങളിലൂടെ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. ഇതോടെ കേസ് കാര്യമായി. കോടതി ജാമ്യം അനുവദിക്കാതെ വന്നതോടെ നാടു വിട്ടു.

അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവിന്റെ കാലാവധി അവസാനിച്ച 2015 മെയ് അഞ്ചിനാണ് എറണാകുളത്ത് നിന്നും ട്രെയിനില്‍ സേലത്തേക്ക് മുങ്ങിയത്. 80,000 രൂപ കൈവശമുണ്ടായിരുന്നു. അടുത്ത ദിവസം ട്രെയിനില്‍ ബീഹാറിലെ മധുബനി ഗ്രാമത്തിലെത്തി. അവിടെ ഒരു ഷെഡില്‍ മൂന്ന് ദിവസം കഴിഞ്ഞു. ശൈത്യം കലശലായപ്പോള്‍ അത് സഹിക്കാനാകാതെ തിരുപ്പതിയിലേക്ക് പോന്നു. ഇവിടെ മൂന്നാഴ്ച്ച തീര്‍ത്ഥാടക വേഷത്തില്‍ തങ്ങി. പിന്നീട് വേളാങ്കണ്ണിയിലും ഒരാഴ്ച്ച തങ്ങി. വീണ്ടും ഉത്തരേന്ത്യയിലേക്ക്.

ആഗ്രക്ക് സമീപം മാത്തുര ആശ്രമത്തില്‍ കൃഷ്ണഭക്തനായി ജൂലായ് പകുതി വരെ തങ്ങി. പിന്നീട് മണാലിയിലും ഹരിദ്വാര്‍ ആശ്രമത്തിലും ഒരു മാസത്തോളം. ഇന്‍ഡോര്‍, സെക്കന്തരാബാദ് എന്നിവിടങ്ങളിലും കറങ്ങിയ ശേഷം സെപ്റ്റംബറില്‍ തിരുവനന്തപുരം വഴി ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. വീണ്ടും തിരികെ ഹൈദ്രാബാദ്, ഹരിദ്വാര്‍, മാത്തുര ആശ്രമങ്ങളില്‍ കഴിഞ്ഞു. മാദ്ധ്യമ വിചാരണ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ ഒപ്പിടാന്‍ ഇതിനിടെ കൊച്ചിയില്‍ അഡ്വ. ശിവശങ്കരന്റെ ഓഫീസിലെത്തി. പിന്നീട് കോയമ്പത്തൂര്‍ക്ക് മടങ്ങി.
സെപ്റ്റംബറിലും ഒക്ടോബറിലും കൊച്ചിയില്‍ അഭിഭാഷകനെ സന്ദര്‍ശിക്കാനെത്തി. അതിന് ശേഷം എത്തിയപ്പോഴായിരുന്നു കീഴടങ്ങല്‍. പുലര്‍ച്ചെ നാലാരക്ക് എറണാകുളത്തെത്തിയ ശേഷം അഭിഭാഷകനെ കണ്ടു. തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. മഥുരയിലെ ആശ്രമത്തില്‍ കഴിയുന്നതിനിടെയാണു കേസിന്റെ വിവരങ്ങളറിയാന്‍ അഭിഭാഷകനുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് സഹോദരന്റെയും സഹോദരപുത്രന്റെയും അറസ്റ്റ് വിവരം അറിഞ്ഞത്. തുടര്‍ന്ന് അഭിഭാഷകനുമായി ആലോചിച്ച് ആലുവ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നെു.

പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കല്‍സുകാരിയെ 2015 കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന്‍ ഫിഗരസിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിന്‍ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാര്‍ജയില്‍നിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്പോര്‍ട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹര്‍ജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാല്‍ ഇയാള്‍ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹര്‍ജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാള്‍ തന്റെ ഒന്‍പതാം കല്‍സുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദര്‍ എഡ്വിന്‍ മുങ്ങി. ഏപ്രില്‍ ഒന്നിന് പെണ്‍കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കി. അന്നു തന്നെ കേസ്സെടുക്കകയും പെണ്‍കുട്ടിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.

ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. പരാതിക്കാരെ പിന്‍വലിക്കാനും നീക്കമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്.

പരാതി നല്‍കുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കില്‍ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തില്‍പ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തില്‍ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവര്‍ക്ക് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീന്‍ സഭയുടെ കീഴിലാണ് കുരിശ് ലൂര്‍ദ് മാതാ പള്ളി. ജനുവരി മാസത്തില്‍ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയില്‍ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തില്‍ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസില്‍ എത്തുന്നതിനു മുന്‍പുതന്നെ ഈ വിവരം പള്ളി അധികൃതര്‍ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയില്‍നിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.

Top