സമൂഹം നല്‍കിയ പദവിയും മാന്യതയും ഉപയോഗിച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു; പള്ളിവികാരിക്കെതിരെ കോടതിയുടെ കടുത്ത വിമര്‍ശനം

കൊച്ചി: വൈദികന്‍ എന്ന നിലയില്‍ സമൂഹം നല്‍കിയ പദവിയും മാന്യതയും ഉപയോഗിച്ചാണ് പതിനാലുകാരിയെ പീഡിപ്പിച്ചതെന്ന് കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയതും ഇതുകൊണ്ടാണെന്ന് വിധിയില്‍ കോടതി വിശദീകരിക്കുന്നു.

പ്രതിയുടെ സാമൂഹിക പദവിയും ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്തായിരുന്നു കോടതി പല നിരീക്ഷണങ്ങളും നടത്തിയത്.കേരളത്തില്‍ ഒരു വൈദികന് ലഭിക്കുന്ന വലിയ ശിക്ഷകളില്‍ ഒന്നാണ് ഫാ. എഡ്വിന്‍ ഫിഗരിസിന് എതിരായ കോടതി വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 2,15000 രൂപ പിഴയും എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗരിസിനാണ് ശിക്ഷ വിധിച്ചത്. വൈദികനെ നാടുവിടാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗാരിസിന് ഒരു വര്‍ഷം തടവും കോടതി വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വന്‍ ഫിഗാരസിന് വിധിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ (പോക്സോ) വകുപ്പുകള്‍ കൂടി ചേര്‍ന്നതോടെയാണ് ശിക്ഷ കടുത്തത്. പതിനാല് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തത്. സ്വന്തം ജീവിതത്തിലെ നന്മകള്‍ കൊണ്ട് സമൂഹത്തിനു മാതൃകയാവേണ്ട വ്യക്തിയാണ് ഇത്തരമൊരു കേസില്‍ പ്രതിയായതെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിച്ച വനിത ഡോക്ടര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത കേരളത്തിലെ ആദ്യ സംഭവവുമായിരുന്നു പുത്തന്‍വേലിക്കര പീഡനം. പീഡനത്തിന് ഇരയായ ശേഷം മാതാവിനൊപ്പം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ പെണ്‍കുട്ടിയെ പരിശോധിച്ച് പീഡനക്കുറ്റം ബോധ്യപ്പെട്ടിട്ടും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരുന്ന ഡോ. അജിതയുടെ നടപടി കോടതി വിമര്‍ശിച്ചു. മാര്‍ച്ച് 29നാണ് പെണ്‍കുട്ടിയുമായി രക്ഷിതാക്കള്‍ ഡോക്ടറുടെ അടുത്തെത്തിയത്. പരിശോധനയില്‍ പീഡനം നടന്നതായി മനസിലായെങ്കിലും അജിത ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം നടന്നെന്ന് മനസിലായാല്‍ അക്കാര്യം ഉടനെ പൊലീസിനെ അറിയിക്കണമെന്ന നിയമം അജിത പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പീഡനം നടന്നതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും ഇക്കാര്യം പൊലീസില്‍ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഡോക്ടറുടെ പ്രായവും മറ്റ് പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നതും കാരണം ഡോക്ടറെ വെറുതെ വിടുകയും ചെയ്തു. പീഡനത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്ന കേസാണ് ഇത്. പരാതി നല്‍കുന്നതിന് മുമ്പാണ് പ്രതിയായ വൈദികന്‍ ചിലരുടെ സഹായത്തോടെ നാട്ടില്‍ നിന്ന് മുങ്ങിയത്. പ്രതി നല്‍കുന്ന പിഴത്തുകയായ 2.15 ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കു നല്‍കണമെന്നു വിധിച്ച കോടതി, പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നഷ്ടപരിഹാര തുക നല്‍കണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ നിയമസഹായ വേദിയെ കോടതി ചുമതലപ്പെടുത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവധി പ്രാവശ്യം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക തുടങ്ങിയ വകുപ്പുകളിലുള്ള കുറ്റങ്ങള്‍ ഒന്നാം പ്രതിയായി വൈദികനെതിരെ ചുമത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സി.ഐ വിശാല്‍ ജോണ്‍സനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പള്ളിമേടയില്‍ വിളിച്ചുവരുത്തി വികാരി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കുട്ടിയുടെ മാതാവാണ് പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. 2015 ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ മാതാവ് ആരോപിച്ചിരുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമങ്ങളും ശക്തമായിരുന്നു. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി.

ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്. കോട്ടപ്പുറം രൂപയുടെ കീഴിലാണ് സംഭവം നടന്ന പള്ളി

Top