മരുമകളുടെ അവിഹിതബന്ധം കണ്ടെത്താനായി ഭര്‍ത്താവും അമ്മായി അമ്മയും നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവില്‍ സംഭവിച്ചത് ഞെട്ടിയ്ക്കുന്നതായിരുന്നു. ഭാര്യയുടെ ജാരനെ കണ്ട് അമ്മായി അമ്മയും മകനും ഞെട്ടി ! മരുമകള്‍ക്കൊപ്പം കാര്‍ പാര്‍ക്കിങ്ങ് ഏര്യയില്‍ നിന്നും പിടികൂടിയത് അമ്മായിയച്ഛനെ തന്നെയാണെന്ന് മനസ്സിലാക്കിയ ഭാര്യ പിന്നീട് ഇയാളെ മര്‍ദ്ദിക്കുന്നതും അതേതുടര്‍ന്നുള്ള കോലാഹലങ്ങളുമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ചൈനയിലാണ് സംഭവം നാണമില്ലാത്തവനെ എന്ന് വിളിച്ചാണ് അമ്മായിയമ്മ സ്വന്തം ഭര്‍ത്താവിനെ അക്രമിക്കാന്‍ തുടങ്ങുന്നത്.ഒക്ടോബര്‍ 21ന് അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം 29 കോയിയില്‍പ്പരം ആളുകള്‍ കണ്ടുകഴിഞ്ഞു.തന്റെ ഭാര്യയുടെ അക്രമത്തില്‍ നിന്നും കാമുഖി കൂടിയായ മരുമകളെ അമ്മായിയച്ഛന്‍രക്ഷിക്കുന്നത് കാണാം. പിന്നീട് ഭാര്യയില്‍ നിന്നും ഇയാള്‍ക്ക് തന്നെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നുണ്ട്.
മരുമകളുടെ അവിഹിതബന്ധം തേടിയാണ് അമ്മയും മകനും രംഗത്ത് വന്നത് എന്ന വാര്‍ത്ത പുറത്ത് വിട്ടത് ചൈനീസ് ഓണ്‍ലൈന്‍ പത്രമായ സിനയാണ്.അമ്മായിയമ്മയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി മരുമകല്‍ മുഴുവന്‍ സമയവും അമ്മായിയച്ഛന്റെ പിന്നില്‍ ഒളിക്കുന്നതും കാണാം. സ്വന്തം മരുമകളോട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത് ചെയ്യാന്‍ തോന്നിയതെന്നും ഭര്‍ത്താവിനോട് അമ്മായിയമ്മ ചോദിക്കുന്നത് കേള്‍ക്കാം.
വീഡിയോയിലുടനീളം സൗമ്യനായി നില്‍ക്കുന്ന മകനും ഒടുവില്‍ അച്ഛന് നേരെ തിരിയുന്നുണ്ട്. അച്ചനോട് അയാള്‍ ആക്രോശിക്കുന്നതും കേള്‍ക്കാം. വീഡിയോയിലുടനീളം മരുമകളെ രക്ഷിക്കാനായി തന്നെയാണ് അമ്മായിയച്ഛന്‍ ശ്രമിക്കുന്നത്. യുവതി വാവിട്ട് കരയുന്നതാണ് വീഡിയോയിലെ അവസാന ദൃശ്യം.