മകനെ പിതാവ് കുത്തിക്കൊന്നു !പട്ടിക്ക്​ തീറ്റ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കാം കൊലപാതകത്തിൽ എത്തി.

കണ്ണൂർ : പയ്യാവൂരിനടുത്ത ഉപ്പ് പടന്നയിൽ പിതാവ് മകനെ കുത്തി കൊലപ്പെടുത്തി.ഇന്നലെ വൈകുന്നേരം 3 മണിയോടു കൂടി തേരകത്തിനാടി സജി മദ്യലഹരിയിൽ മകൻ ഷാരോണിനെ (20) കുത്തിയത്. പട്ടിക്ക്​ തീറ്റ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലാണ് പിതാവ് മകനെ കുത്തിക്കൊന്നത് സംഭവത്തില്‍ പിതാവ്​ തേരകത്തിനടിയിൽ സജിയെ പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്​ച വൈകീട്ട്​ മൂന്നുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി, പട്ടിക്ക്​ തീറ്റ കൊടുക്കാത്തതിനെ ചൊല്ലി മകനുമായി വഴക്കിട്ടിരുന്നു. തുടർന്നാണ്​ ഇയാള്‍ കത്തികൊണ്ട്​ പുറത്ത്​ കുത്തിയത്​. കുത്തേറ്റ് വീണ ഷാരോണിനെ ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.സജി നിരന്തമായി മദ്യപിച്ച് വഴക്കിടുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു.സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്​സാണ്​. രണ്ട്​ മക്കളും സജിയും മാത്രമായിരുന്നു​ വീട്ടിലുണ്ടായിരുന്നത്​.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top