മംഗളൂരു: കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കല്പണിക്കാരന് കെ. ലോകേഷ് (52) ആണ് മകന് രാജേഷിന്റെ (26) വിയോഗം താങ്ങാനാവാതെ കടലില്‍ ചാടി മരിച്ചത്. മൃതദേഹം ഉള്ളാള്‍ തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തി
കാണാതായ രാജേഷിന്റെ മൃതദേഹം കഴിഞ്ഞമാസം നേതാവതി നദിയില്‍ ബങ്കരയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ലോകേഷ് ഏറെ അസ്വസ്ഥനായിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളെ വാട്സ് ആപിലൂടെ അറിയിച്ചതായി പൊലീസ് പറഞ്ഞു. ”ഞാന്‍ സോമേശ്വറിലേക്ക് പോവുന്നു. കടലില്‍ ചാടാനാണ് ജഡം ഉള്ളാള്‍ തീരത്തടിഞ്ഞോളും മൊബൈല്‍ ഫോണ്‍ കൊണ്ടുപോവുന്നില്ല, വീട്ടില്‍ വെക്കുന്നു’ ഇതായിരുന്നു സന്ദേശം.
ഉള്ളാള്‍ പൊലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.