
രണ്ടാമത്തെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ നൂറുകണക്കിന് ധര്‍മ്മങ്ങളാണ് ശരീരത്തില്‍ നിര്‍വ്വഹിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണ-പാനീയങ്ങളെ ദഹിപ്പിക്കുന്നതു മുതല്‍ രക്തത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക, ഇന്‍ഫെക്ഷനുകളെ ചെറുക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, പ്രോട്ടീനുകളുടെയും ഹോര്‍മോണു കളുടെയും നിര്‍മ്മാണം എന്നിവയെല്ളാം കരളിന്റെ ധര്‍മ്മങ്ങളില്‍പ്പെടുന്നു.
ആരോഗ്യവാനായ ഏതൊരാള്‍ക്കും സാധാരണയായി ശരീരത്തില്‍ ആവശ്യത്തിന് കൊഴുപ്പ് ഉണ്ടാകും. പക്ഷേ, കരളിന്റെ ഭാരത്തേക്കാള്‍ 5-10 ശതമാനം കൂടുതല്‍ കൊഴുപ്പ് കാണപ്പെട്ടാല്‍ അതിനെ ഫാറ്റി ലിവര്‍ ഡിസീസ് ആയി കണക്കാക്കാം.
അമിത മദ്യപാനികളിലാണ് സാധാരണയായി ഫാറ്റി ലിവര്‍ കാണപ്പെടുന്നത്. എന്നിരുന്നാലും, പ്രമേഹം, അമിതവണ്ണം മുതലായ അസുഖങ്ങമുള്ള മദ്യപരല്ലാത്തവരിലും ഇത് കാണപ്പെടാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു എന്നത് വൈദ്യശാസ്ത്രത്തിന് ഇപ്പോഴും വ്യക്തമല്ള.
എന്താണ് ഫാറ്റി ലിവര്‍?
കരളിലെ കോശങ്ങളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലമാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. ഭകഷണത്തില്‍ കൂടി ശരീരത്തിന് അത്ഥവദനീയമായ അളവില്‍ ക്കൂടുതല്‍ കൊഴുപ്പ് ലഭിക്കുമ്പോള്‍ അധിക കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാന്‍ ഇടയാകുന്നു. സാധാരണനിലയിലുള്ള ഫാറ്റി ലിവര്‍ തികച്ചും നിരുപദ്രവകാരിയും കരളിന് എന്തെങ്കിലും തകരാറുണ്ടാക്കുന്നതോ അല്ള. പക്ഷേ, കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടിക്കൊണ്ടിരുന്നാല്‍ അത് കരള്‍വീക്കത്തിലേക്കും ദ്രവിക്കലിലേക്കും നയിക്കും.
ആര്‍ക്കാണ് ഫാറ്റി ലിവര്‍ പിടിപെടുന്നത്?
അമിതവണ്ണമുള്ളവരിലാണ് കൂടുതലായും ഫാറ്റി ലിവര്‍ കണ്ടുവരുന്നത്. പ്രമേഹം, കൊളസ്ട്രോളിന്റെ ആധിക്യം, ട്രൈ-ഗ്ളിസറൈഡ് എന്നിവയും ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. വയറിന്റെ ഭാഗത്ത് കൊഴുപ്പടിയുന്നതും മറ്റൊരു കാരണമാണ്. അരക്കെട്ടിന്റെ വണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. പുരുഷന്മാരില്‍ 40 ഇഞ്ചും സ്ത്രീകളില്‍ 35 ഇഞ്ചും അരക്കെട്ടിന് വണ്ണമായാല്‍ അത് ഫാറ്റി ലിവറിന് വഴിതെളിക്കാന്‍ സാധ്യതയുണ്ട്. പാരമ്പര്യമായുള്ള കരള്‍ത്തകരാറുകള്‍, ചിലതരം മരുന്നുകള്‍, വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ, ഭക്ഷണക്രമീകരണത്തിലൂടെ പെട്ടെന്ന് ശരീരഭാരത്തിനുണ്ടാകുന്ന കുറവ് എന്നിവയും ഫാറ്റി ലിവറിന് കാരണങ്ങളാകുന്നു. അപൂര്‍വ്വമായി, ഗര്‍ഭിണികളിലും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. വളരെ ഗുരുതരമായ രോഗാവസ്ഥയാണിത്.
സാധാരണയായി ഫാറ്റി ലിവറിന് പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണപ്പെടാറില്ള. എങ്കിലും, ക്രമാതീതമായ ക്ഷീണം, വയറിനുമുകളില്‍ വലതുഭാഗത്ത് അനുഭവപ്പെടുന്ന വേദന മുതലായവയെ ഇതിന്റെ ലക്ഷണങ്ങളായി കാണാം.
പക്ഷേ, രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നു. കണ്ണില്‍ മഞ്ഞനിറം, കാലില്‍ നീര്, രക്തം ഛര്‍ദ്ദിക്കുക എന്നീ ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
അമിതവണ്ണമുള്ളവരില്‍ 75 ശതമാനം ആളുകളിലും കരളില്‍ കൊഴുപ്പുരോഗം കാണാറുണ്ട്. എന്നാല്‍, ഇവരില്‍ത്തന്നെ 25 ശതമാനം പേര്‍ക്ക് മാത്രമേ ഗുരുതരമായ കരള്‍ രോഗം പിടിപെടാറുള്ളു. ചിലപ്പോല്‍ അനേകവര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളു.
എങ്ങനെയാണ് രോഗം സ്ഥിരീകരിക്കുന്നത്?
വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍ ആണ് ഏറ്റവും നല്ള മാര്‍ഗ്ഗം. കരളിന്‍െറ പ്രവര്‍ത്തനം അറിയാനുള്ള ലഘുവായ ചില രക്തപരിശോധനകള്‍ വഴിയും രോഗത്തിന്റെ ഗുരുതരാവസ്ഥ നിര്‍ണ്ണയിക്കാം.
എന്താണ് ഈ രോഗത്തിനുള്ള ചികിത്സ?
ജീവിതശൈലി ചിട്ടപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെയും, കൊളസ്ട്രോളിന്‍െറയും അളവുകള്‍ കൃത്യമായി നിലനിര്‍ത്തണം.
അമിതവണ്ണം കുറയ്ക്കുക എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. എന്നിരുന്നാലും പെട്ടെന്നു വണ്ണം കുറച്ചാല്‍ അത് ഗുണത്തേക്കാള്‍ ദോഷത്തിലേക്കാണ് വഴിവയ്ക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ പൗണ്ട് മാത്രം കുറയ്ക്കുക എന്നതാണ് അഭികാമ്യം. സ്ഥിരമായുള്ള വ്യായാമങ്ങള്‍ ഗുണം ചെയ്യും. മദ്യം പൂര്‍ണ്ണമായും വര്‍ജ്ജിക്കുകയും കരളിനെ ദോഷകരമായി ബാധിക്കുന്ന ഔഷധങ്ങള്‍ ഒഴിവാക്കുകയും വേണം. ആഹാരത്തിലെ കൊഴുപ്പും നിയന്ത്രിക്കേണ്ടതാണ്.
രോഗചികിത്സയ്ക്ക് ഉപകരിക്കുന്ന ചില ഔഷധങ്ങള്‍ വിപണിയിലൂണ്ട്. പക്ഷേ, ജീവിതശൈലീനിയന്ത്രണം തന്നെയാണ് കരള്‍ കൊഴുപ്പ് രോഗത്തിനുള്ള ഏറ്റവും നല്ള മാര്‍ഗ്ഗം.