മണിചിത്രത്താഴ് മോഷണം; കുങ്കുമം മാസികയിലെ കഥ അടിച്ചുമാറ്റിയെന്ന് ആരോപണം

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിചിത്രത്താഴ്. മോഹന്‍ലാല്‍ ശോഭന കുട്ടുകെട്ടില്‍ വന്‍ വിജയം നേടിയ ചിത്രം മോഷണമായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

1983ല്‍ കുങ്കുമം മാസികയില്‍ പ്രസിദ്ധീകരിച്ച വിജനവീഥി എന്ന നോവലാണ് മണിച്ചിത്രത്താഴ് എന്ന സിനിമയായത് എന്നാണ് ആരോപണം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ നോവല്‍ പുന:പ്രസിദ്ധീകരിച്ചുകൊണ്ടാണ് കഥാകൃത്ത് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. 1993ലാണ് മണിച്ചിത്രത്താഴ് റിലീസായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാസില്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ മധുമുട്ടമാണ്. 10ലധികം സിനിമകളുടെ സഹസംവിധായകനായിരുന്ന ശശികുമാര്‍ പിന്നീട് ആത്മീയ വഴിയിലെത്തി അശ്വതി തിരുന്നാള്‍ ആയി മാറുകയായിരുന്നു.

ഏറെ വിവാദങ്ങള്‍ മണിച്ചിത്രത്താഴിനെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ശോഭന ജീവന്‍ കൊടുത്ത നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ഡബിംഗ് മുതല്‍ ചിത്രത്തിന്റെ പാട്ടുകളെ കുറിച്ചും കഥയെ കുറിച്ചുമെല്ലാം വിവാദമുണ്ടായിട്ടുണ്ട്. അതേ സമയം ആരോപണത്തെ കുറിച്ച് മണിച്ചിത്രത്താഴിന്റെ അണിയറക്കാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top