ഫെയ്‌സ് ബുക്കിലെ മൂന്നു ലക്ഷം ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍; 40 ശതമാനം ഇന്ത്യന്‍ പെണ്‍കുട്ടികളും ഇരയാക്കപ്പെടുന്നു; അശ്ലീല സൈറ്റുകളില്‍ ഡിമാന്‍ഡ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക്

മുംബൈ: സോഷ്യല്‍ മീഡിയ ആയ ഫെയ്‌സ് ബുക്കില്‍ നിന്നു മോഷ്ടിക്കുന്ന ചിത്രങ്ങള്‍ അശ്‌ളീല സൈറ്റുകള്‍ക്കു വില്‍ക്കുന്ന 70 ഫേയ്ക്ക് ഫെയ്‌സ്ബുക്ക് ഐഡികള്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയിയയില്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ ചിത്രങ്ങള്‍ തട്ടിയെടുത്ത് അശ്‌ളീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്ന സംഘത്തെയാണ് ഹാക്കര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ പെണ്‍കുട്ടികളുടെ മൂന്നു ലക്ഷം ചിത്രങ്ങള്‍ വിവിധ പോണ്‍ സൈറ്റുകളില്‍ എത്തിപ്പെട്ടതായാണ് സൈബര്‍ സെക്യൂരിറ്റി രംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍ പോണ്‍ സൈറ്റുകളില്‍ കണ്ടെത്തിയ ചിത്രങ്ങളുടെ ലിങ്കുകള്‍ ചികഞ്ഞെത്തിയത്. ഈ ചിത്രങ്ങളെല്ലാം ഫെയ്‌സ്ബുക്കില്‍ നിന്നു ശേഖരിച്ചവയാണെന്നാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഫെയ്‌സ്ബുക്ക് ഐഡിയും സോഷ്യല്‍ മീഡിയയിലെ എത്തിക്കല്‍ ഹാക്കര്‍മാര്‍ ഇപ്പോള്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ 70 ഫെയ്‌സ്ബുക്ക് ഐഡികളാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെല്ലാം പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹാക്കര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്നു ചോര്‍ത്തിയ സൈറ്റുകളെല്ലാം എത്തിക്കര്‍ ഹാക്കര്‍മാര്‍ ഇപ്പോള്‍ ഹൈജാക് ചെയ്തിരിക്കുകയാണ്.

Top