അരുണ പറഞ്ഞു നഗ്നചിത്രമുണ്ടെങ്കിൽ അയക്കൂ; നഗ്നചിത്രം നെറ്റിലിടുമെന്നു ഭീഷണി മുഴക്കിയ യുവാവിനു പെൺകുട്ടിയുടെ ചുട്ടമറുപടി; ഭീഷണിക്കാരൻ മുട്ടുമടങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

മുംബൈ: കൂടുതൽ നഗ്നചിത്രങ്ങൾ അയച്ചു നൽകിയില്ലെങ്കിൽ തന്റെ കയ്യിലുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിനു പെൺകുട്ടിയുടെ ചുട്ടമറുപടി. ഫെയ്‌സ്ബുക്ക്ിലൂടെ പഴ്‌സണൽ മെസേജ് ആയി അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത ശേഷം തന്റെ വാളിൽ പോസ്റ്റ് ചെയ്ത പെൺകുട്ടി കൂടുതൽ ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ തനിക്കു തരണമെന്നും ആവശ്യപ്പെട്ടു.
തരുണി അശ്വനി എന്ന പെൺകുട്ടിയുടെ പ്രതിരോധം ദേശീയ മാധ്യമങ്ങളിൽവരെ ചർച്ചയാകുകയാണ്. തന്നെ ഭീഷണിപ്പെടുത്തിയ ആളെ തുറന്ന് കാട്ടിയിരിക്കുകയാണ് ഈ പെൺകുട്ടി സംഭവം ഇങ്ങനെ, നഗ്‌നചിത്രങ്ങളും വീഡിയോകളും തങ്ങളുടെ കൈവശം ഉണ്ടെന്നും പറയുന്നതു പോലെ ചെയ്തില്ലെങ്കിൽ കുടുംബത്തിലുള്ളവർക്കും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരും ഈ ചിത്രങ്ങൾ കാണും എന്നും പറഞ്ഞായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
എന്നാൽ ഭീഷണിയായി ലഭിച്ച ഇമെയിലിൻറെ സ്‌ക്രീൻ ഷോർട്ടുകൾ ഉൾപ്പെടെ വിശദീകരിച്ചായിരുന്നു അവർ ഫേസ്ബുക്കിലൂടെ കാര്യങ്ങൾ ലോകത്തെ അറിയിച്ചത്. കെവിൻ ജോൺ എന്ന പേരിലായിരുന്നു തരുണയ്ക്ക് ഇമെയിൽ സന്ദേശം ലഭിച്ചത്.
തന്നെ വ്യക്തിപരമായി സന്തോഷിപ്പിക്കുന്ന തരുണയുടെ കൂടുതൽ നഗ്‌നവീഡിയോകൾ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തരുണയുടെ ഗൂഗിൾ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോകൾ കൈവശപ്പെടുത്തിയതെന്ന് ഇയാൾ അവകാശപ്പെടുന്നു. അയാളുടെ ആവിശ്യത്തിനു മുന്നിൽ പതുങ്ങി നിൽക്കുന്നതിനു പകരം നേരിടാൻ തന്നെയാണു തന്റെ തീരുമാനം എന്നു തരുണ പറയുന്നു.
തന്നെ ഭീഷണിപ്പെടുത്തിയ ആളെ പിടികൂടാൻ എല്ലാവരും സഹായിക്കണം എന്നു പെൺകുട്ടി അഭ്യർത്ഥിക്കുന്നുമുണ്ട്. തരുണയുടെ ഫേസ്ബുക്ക് പോസ്റ്റിന് 7000 ത്തിനു മുകളിൽ ലൈക്കുകളും 2000 ത്തോളം ഷെയറുകളും 1000 കമന്റും ഉണ്ട്. അരുണയുടെ തീരുമാനത്തിനു മികച്ച പിന്തുണയാണു സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top