താലിബാനെ ഭീകര സംഘടനയെന്ന് പറയരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; അസദുദ്ദീൻ ഒവൈസിയുടെ സുഹൃത്ത് അറസ്റ്റിൽ

താലിബാനെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ട മൗലാന ഫസ്ലുൽ കരീം ഖാസിമി അറസ്റ്റിൽ . ആൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് , ജമിയത്ത് ഉലമ അസം എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് ഫസ്ലുൽ കരീം ഖാസിമി . ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെയും , എഐയുഡിഎഫ് ചീഫ് എംപി ബദറുദ്ദീൻ അജ്മലിന്റെയും അടുത്ത സുഹൃത്തുമാണ് അറസ്റ്റിലായ ഖാസിമി .

കഴിഞ്ഞ ദിവസമാണ് താലിബാനെ പിന്തുണച്ചതിന് അസമിൽ നിന്ന് 14 ഓളം പേർ അറസ്റ്റിലായത് .ഇതിൽ മൗലവിമാരടക്കം ഉൾപ്പെട്ടിരുന്നു . അസദുദ്ദീൻ ഒവൈസിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഫസ്ലുൽ കരീം ഖാസിമി . ഒവൈസിയുടെ അസാം സന്ദർശനത്തിന് ആതിഥേയത്വം വഹിക്കുന്നതും ഖാസിമിയാണ്. ഇരുവരും ഒരുമിച്ച് പത്രസമ്മേളനം നടത്തിയിട്ടുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താലിബാനെ തീവ്രവാദ സംഘടന എന്ന് വിളിച്ചതിന് ഇന്ത്യൻ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചാണ് ഖാസിമിയുടെ . ഫേസ്ബുക്ക് പോസ്റ്റ് . അഫ്ഗാനിസ്ഥാന്റെ രാഷ്‌ട്രീയ സാഹചര്യം ഇന്ത്യൻ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല . മാദ്ധ്യമങ്ങൾ ഇപ്പോഴും താലിബാനെ തീവ്രവാദ സംഘടനയായി പരാമർശിക്കുന്നു, അത് ശരിയല്ല.- ഇത്തരത്തിലാണ് ഖാസിമിയുടെ കുറിപ്പ് .

അറസ്റ്റിലായതിന് പിന്നാലെ ബദറുദ്ദീൻ അജ്മൽ ഖാസിമിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു . ഖാസിമിയ്‌ക്ക് പിന്നാലെ എഐയുഡിഎഫ് വിദ്യാർത്ഥി സംഘടനയായ മജീദുൽ ഇസ്ലാമിന്റെ ബാർപേട്ട ജില്ലാ പ്രസിഡന്റിനെയും പോലീസ് അറസ്റ്റ് ചെയ്തു. താലിബാനെ പിന്തുണച്ചതിന് അറസ്റ്റിലായവരിൽ പത്രപ്രവർത്തകനും, അസം പോലീസ് കോൺസ്റ്റബിളുമടക്കം ഉൾപ്പെടുന്നുണ്ട്.

Top