വിടി ബല്‍റാം എകെജിയെ അതിക്രൂരമായി അധിക്ഷേപിച്ചു.ബലരാമന് ഭ്രാന്തായെന്നും OMKV യെന്നും സോഷ്യല്‍മീഡിയ.വ്യാപക പ്രതിഷേധം

തിരുവനന്തപുരം :തൃത്താല എം എൽ എ വി.ടി ബൽറാം എ .കെ .ജിയെ ഫെയിസ്ബുക്കിൽ അപമാനിച്ചു എന്ന് പരക്കെ ആക്ഷേപം .എ കെ.ജി ബാലപീഡകനെന്ന വിധത്തിൽ ബൽറാം ഫെയ്സ് ബുക്കിൽ കുറിച്ചു എന്നാണ് ആരോപണം. കൈരളി ഓൺ ലൈനായാണ് വാർത്ത റിപ്പോർട്ട് ചെയ്തത് .  രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവ് എന്നറിയപ്പെടുന്ന എകെ ഗോപാലനെ രാജ്യവ്യാപകമായി വലിയ ആരാധനയാണ് ഇന്നും ലഭിക്കുന്നത്.രാജ്യം ബഹുമാനിക്കുന്ന ഇടത് നേതാവിനെ കോൺഗ്രസ് യുവനേതാവ് അതി ക്രൂരമായി അധിക്ഷേപിച്ചു എന്നാണ് വാർത്ത .

നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസിന്റെ അന്നത്തെ എല്ലാ നേതാക്കളും എ കെ ജിയുടെ മഹത്വം പാടി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ബഹുമാനിക്കുന്ന എകെജിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് വിടി ബലറാം സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്.നികൃഷ്ട പ്രയോഗം എന്നാണ് സോഷ്യല്‍ മീഡിയ വിടിയുടെ പ്രതികരണത്തെ വിലയിരുത്തുന്നത്. വലിയ തോതിലുള്ള പ്രതിഷേധം നാനാഭാഗത്തും ഉയര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല് മീഡിയയിലെ ചര്‍ച്ചയ്ക്കിടെ ചിലര്‍ സരിത വിഷയം എടുത്തിട്ടപ്പോഴായിരുന്നു എകെജി യെ അധിക്ഷേപിക്കുന്ന കുറിപ്പുമായി ബല്‍റാം രംഗത്തെത്തിയത്.ബഹുമാനപ്പെട്ട എം.എല്‍.എ യില്‍ നിന്ന് കുറച്ചു നിലവാരം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത്രയ്ക്ക് ദാരിദ്ര്യമാണെങ്കില്‍ വല്ല ഫയറോ മുത്തുച്ചിപ്പിയോ സോളാര്‍ റിപ്പോര്‍ട്ടോ വായിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

ബലറാമന് ഭ്രാന്തായെന്നും അല്ലെങ്കില്‍ ആരെങ്കിലും എകെജിയെ അപമാനിക്കുമോയെന്നും ചോദ്യമുണ്ട്. കണ്ടം വഴി ഒടിക്കോളാന്‍ ആവശ്യപ്പെടുന്നവരും കുറവല്ല.കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ പോലും വിഷയത്തില്‍ വിടിയ്‌ക്കെതിരാണ്. ഉടന്‍ തന്നെ പരസ്യമായി ബലറാമിനെ ശാസിക്കുമെന്നാണ് വ്യക്തമാകുന്നത്.

എന്നാൽ വാർത്ത വളച്ചോടിക്കുകയായിരുന്നു എന്ന് ആരോപണം .
ബൽറാമിന്റെ പോസ്റ്റ്:

ആദ്യത്തേത്‌ “പോരാട്ടകാലങ്ങളിലെ പ്രണയം” എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന്‌ പ്രസിദ്ധീകരിച്ച വാർത്ത. “ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്‌” എകെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത്‌ സുശീലയുടെ പ്രായം 22 വയസ്സ്‌. ആ നിലക്ക്‌ പത്ത്‌ വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക്‌ എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ്‌ അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക്‌ 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെ ചിത്രം സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട്‌ അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത്‌ പുറത്ത്‌ പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ച്‌ അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു.

എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച്‌ ഏവർക്കും മതിപ്പുമുണ്ട്‌. എന്നുവെച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത്‌ എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത്‌ എപ്പോഴും നടന്നു എന്ന് വരില്ല. ‌മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്ദനാക്കിയെന്ന് വച്ച്‌ അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല.

Top