അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ എയർബിൻബി ചോർത്തുന്നു; ദൃശ്യങ്ങളെത്തുന്നത് പ്രമുഖ ഓൺലൈൻ പോൺ സൈറ്റിന്

ക്രൈം ഡെസ്‌ക്

ലണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച അക്കോമഡേഷൻ വെബ് സൈറ്റുകളിൽ ഒന്നായ എയർബിഎൻബി ഡോട് കോം അതിഥികളുടെ സ്വകാര്യദൃശ്യങ്ങൾ ഹോട്ടൽ മുറികളിൽ നിന്നു പകർത്തി പോൺസൈറ്റുകൾക്കു കച്ചവടം ചെയ്യുന്നതായി വെളിപ്പെടുത്തൽ. പോസ്റ്റ് സീക്രട്ട്‌സ് എന്ന വെബ് സൈറ്റിന്റെ ഫെയ്‌സ്ബുക്കി പേജിലാണ് എൻബിൻബിയുടെ മുൻ ജീവനക്കാരനെന്നു പരിജയപ്പെടുത്തിയ അജ്ഞാതൻ വെളിപ്പെടുത്തൽ നടത്തിയത്.
ലോകത്തിലെ 191 രാജ്യങ്ങളിലെ 34,0000 നഗരങ്ങളിലായി 1.5 മില്യൺ ആളുകളാണ് ബിഎൻബിയുടെ വെബ് സൈറ്റിനെ ആശ്രയിച്ചു മുറികൾ ബുക്ക് ചെയ്യുന്നത്. ഇവരെയെല്ലാം ഞെട്ടിക്കുന്നതാണ് ഇപ്പോൾ ബിഎൻബിയുടെ ജീവനക്കാരന്റേതെന്ന പേരിൽ ഫെയ്ബുക്കിൽ വന്നിരിക്കുന്ന പോസ്റ്റ്. ബിഎൻബിയുടെ ഹോട്ടൽ ശൃംഖലകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ ഒരു ഭാഗം മുറിയ്ക്കുള്ളിലെ രഹസ്യ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഏതാണ് രണ്ടു ലക്ഷത്തോളം ആളുകളുടെ രഹസ്യ ക്യാമറാ ദൃശ്യങ്ങൾ വിവിധ പോൺസൈറ്റുകൾക്കു ഇവർ കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ചുയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top