ബംഗളുരു: എ.എഫ്.സി കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യൻ ക്ലബ്ബായ ബംഗളുരു എഫ്.സിക്ക്ചരിത്ര നേട്ടം. രണ്ടാംപാദ സെമിയിൽ മലേഷ്യൻ ക്ലബും നിലവിലെ ചാമ്പ്യൻമാരുമായ ജോഹർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന്പരാജയപ്പെടുത്തിയാണ് ബംഗളുരു പുതു ചരിത്രത്തിലേക്ക്ഒാടിക്കയറിയത്.
11ാം മിനിറ്റിൽ എതിർനിരയുടെ ആദ്യ പ്രഹരത്തിന് ശേഷം 41, 67 മിനുറ്റുകളിൽ ബംഗളുരുവിനായി വലകുലുക്കിയ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെയും 75ാം മിനിറ്റിൽ ഗോൾ നേടിയ യുവാൻ അേൻറാണിയോ ഗോൺസാലസിെൻറയും പ്രകടനത്തിലൂടെയുമാണ് ബംഗളുരു കലാശക്കളിക്ക് യോഗ്യത നേടിയത്.
ചരിത്രനേട്ടം സ്വന്തമാക്കിയ ടീമില്‍ രണ്ടു മലയാളികളുമുണ്ട്. ഡിഫന്‍ഡര്‍ റിനോ ആന്റോയും മധ്യനിരക്കാരന്‍ സി.കെ.വിനീതും. ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ടാം പൈന്‍സ് റോവേഴ്സിനെതിരെ വിനീത് നേടിയ ഗോളാണ് ടീമിനെ സെമിയില്‍ എത്തിച്ചത് (ആദ്യപാദത്തില്‍ 1–0, രണ്ടാം പാദം 0 – 0). ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ് ഇരുവരും. എഎഫ്സി ഫൈനലിലെത്തിയതോടെ ഇരുവരും ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാന്‍ ഇനിയും വൈകും.</പ്>
<പ്>പിറവിയെടുത്ത് വെറും മൂന്നര വര്‍ഷമാകും മുന്‍പ് ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രം കുറിച്ച ടീമാണ് പൂന്തോട്ടനഗരത്തിന്റെ നീലപ്പട. ചുരുങ്ങിയ കാലം കൊണ്ട് രണ്ട് ഐ ലീഗ് കിരീടവും ഒരു തവണ ഫെഡറേഷന്‍ കപ്പും നേടി. ഇപ്പോഴിതാ മറ്റൊരു ചരിത്രനേട്ടത്തിന്റെ പടിക്കലെത്തിയിരിക്കുന്നു. ബാര്‍സിലോനയുടെ മുന്‍ സഹപരിശീലകന്‍ കൂടിയായ ആല്‍ബര്‍ട്ട് റോക്ക എന്ന സ്പാനിഷ് പരിശീലകന് കീഴില്‍ ഇതുവരെ ഒരു മല്‍സരം പോലും തോറ്റിട്ടില്ല എന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചാണ് ബെംഗളൂരു എഫ്സി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. എഎഫ്സിയുടെ സെമിയില്‍ എത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു. ഡെംപോ ഗോവ, ഈസ്റ്റ് ബംഗാള്‍ ടീമുകളാണ് നേരത്തേ സെമിയില്‍ എത്തിയിട്ടുള്ളത്.