നാം ആദ്യം നോക്കുക അവരുടെ മുഖത്തേക്കായിരിക്കും. ഏതൊരു വ്യക്തിയുടെയും മനസ്സിന്റെ ജാലകമാണ് ആ വ്യക്തിയുടെ മുഖം. ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണെന്നും എന്താണെന്നും അദ്ദേഹത്തിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ എന്തെല്ലാമാണെന്നും അദ്ദേഹം ലോകത്തിനു മുന്നില്‍ തന്നെ എപ്രകാരമാണ് അവതരിപ്പിക്കാന്‍ താല്‍പര്യപ്പെടുത്തതെന്നും ആ വ്യക്തിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നുള്ള പഴമൊഴി പ്രസിദ്ധമാമല്ലോ .നമ്മുടെ മുഖങ്ങള്‍ സഞ്ചരിക്കുന്ന പരസ്യപ്പലകകളാണ്…….മുഖവും കൈപ്പത്തിയുമൊക്കെ നോക്കി നമ്മുടെ ഭൂതവും ഭാവിയുമൊക്കെ പ്രവചിക്കുന്ന വിദ്വാന്മാര്‍ വരെയുണ്ട്. ചിലതൊക്കെ ശരിയുമാകാം.
എന്നാലിതാ മുഖലക്ഷണം നോക്കി നമ്മുടെ ധനസ്ഥിതിയെ പറ്റിയും ഇനി ധനികനാവാന്‍ സാധ്യതയുണ്ടോ എന്നും കണ്ടുപിടിക്കാനാവുന്ന ശാസ്ത്രവും നിലവിലുണ്ട്. ഇതില്‍ അഗ്രകണ്യരായവര്‍ പറയുന്നത് ശരിയുമാകും.ഈ ശാസ്ത്രപ്രകാരമുള്ള ലക്ഷണങ്ങളും അതു സൂചിപ്പിക്കുന്ന വസ്തുതകളുമിങ്ങനെ..
മുഖാകൃതി
മുഖത്തിന്റെ ആകൃതി തുല്യമാണെങ്കില്‍ പണക്കാരനാകുമെന്നാണ് ചൈനീസ് ശാസ്ത്രം. മുഖം നടുവിലൂടെ പകുത്താല്‍ ഇരുഭാഗവും എല്ലാതരത്തിലും തുല്യമായിരിക്കണം. ഇനി നെറ്റിയുടെ കാര്യം. മുഖത്ത് ഐശ്വര്യം കൊണ്ടുവരുന്ന ആദ്യ അവയവം നെറ്റിയെന്നാണ് പറയപ്പെടുന്നത്. വൃത്താകൃതിയിലുള്ള അല്‍പ്പം ഉയര്‍ന്ന നെറ്റിത്തടം പണമുണ്ടാക്കുന്നവരുടെ ലക്ഷണമാണ്. മാംസളമായ ഉയര്‍ന്ന വലിയമൂക്കുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്ന പുരുഷന്മാര്‍ക്കു പണം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പവിഴാധാരം ഉള്ളവര്‍ പണം ഉണ്ടാക്കും എന്നു പറയുന്നു. വൃത്താകൃതിയില്‍ അല്‍പ്പം ഉയര്‍ന്ന ചുണ്ടാണിത്. ഉറപ്പുള്ള മാംസളമായ അല്‍പ്പം ഉയര്‍ന്ന താടി പണക്കാരനാകും എന്നതിന്റെ സൂചനയാണ്. കണ്ണിന്റെ മുകളില്‍ കണ്ണിനെ സംരക്ഷിക്കുന്ന രീതിയിലുള്ള പുരികങ്ങള്‍ ഭാഗ്യം വരുന്നതിന്റെ ലക്ഷണമാണ്. കവിളെല്ലുകള്‍ അല്‍പ്പം ഉയര്‍ന്നു മാംസളമായിരിക്കുന്നതു ധനവരവിനെ സൂചിപ്പിക്കുന്നു.
മുഖം നോക്കി കാര്യം പറയാം
മുഖം നോക്കി ലക്ഷണം പറയുന്ന ജ്യോത്സന്മാരുണ്ട്. മുഖവും ചര്‍മവും നോക്കി രോഗവും രോഗലക്ഷണങ്ങളും പറയാനുമാവും. ഫേഷ്യല്‍ ഡയഗ്നോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടുകാലത്ത് രോഗങ്ങള്‍ കണ്ടെത്താന്‍ ചൈനയില്‍ ഉപയോഗിച്ചിരുന്ന രീതി കൂടിയാണിത്. താടിയിലോ നെറ്റിയിലോ ഇടയ്ക്കിടെ വന്നുപോകുന്ന കുരുക്കള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കാണിക്കുന്നത്. കവിളുകളുടെ നടുവിലായി എന്തെങ്കിലും പാടോ വരകളോ പെട്ടെന്നു പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഇത് ശ്വസനസംബന്ധമായ തകരാറുകളാണ് കാണിക്കുന്നത്.
ശരീരത്തിന് ആവശ്യമായ ഓക്‌സജന്‍ ലഭിക്കുന്നില്ലെന്നാണ് ഇതു പറയുന്നത്. കവിളുകളില്‍ ചിലപ്പോള്‍ അല്‍പം സ്ഥലത്ത് നിറംമാറ്റമോ ചുവന്ന തടിപ്പുകളോ കാണാം. ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലായിട്ടുണ്ടെന്നാണ് ഇത് കാണി്കുന്നത്. ചിലപ്പോള്‍ കാപ്പി, ചായ എന്നിവയുടെ അളവ് കൂടുന്നതും ഇത്തരത്തില്‍ ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലാകാന്‍ കാരണമാകുന്നു. ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്നാണ് ഇത് കാണിക്കുന്നത്. വായ വയറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുണ്ടുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വയറിന്റെയും കുടലിന്റെയും പ്രശ്‌നങ്ങളേയാണ് കാണിക്കുന്നത്. ചുണ്ടിന്റെയും താടിയുടേയും ഇടയിലുള്ള ചര്‍മം ചെറുകുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വയറിലെ ആരോഗ്യപ്രശ്‌നങ്ങളേയാണ് കാണിക്കുന്നത്. ചിലര്‍ക്ക് മോണയില്‍ നിന്നും ചോര വരുന്ന പ്രശ്‌നമുണ്ടാകും.
ഇത് വയറ്റിലെ അസിഡിറ്റിയെ കാണിക്കുന്നു. വരണ്ട ചുണ്ടുകളാകട്ടെ, ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുന്നില്ലെന്നാണ് കാണിക്കുന്നത്. ചുണ്ടിലെ വ്രണങ്ങള്‍ പ്ലീഹയിലെ പ്രശ്‌നങ്ങളുടെ ലക്ഷണമാണ്. താടിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കിഡ്‌നി പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. താടിയില്‍ നീരു പോലെ കാണുകയാണെങ്കില്‍ കിഡ്‌നി കൂടുതല്‍ പ്രവര്‍ത്തിക്കുന്നുവെന്നര്‍ത്ഥം. ടെന്‍ഷന്‍ കൂടുകയാണെങ്കിലും താടിയില്‍ ഈ പ്രശ്‌നം വരാം. പുരികങ്ങളുടെ ആരോഗ്യവും ശരീരത്തിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ട്. പുരികങ്ങള്‍ക്കടുത്ത് പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ കരളിന്റെ ആരോഗ്യം ശരിയല്ലെന്നര്‍ത്ഥം. വലതു പുരികമാണ് കൂടുതല്‍ ബലമുള്ളതും നല്ലതുമായി തോന്നുന്നതെങ്കില്‍ ഇത്തരക്കാര്‍ ദേഷ്യം പുറത്തേക്കു പ്രകടിപ്പിക്കുന്നവരാണെന്ന് ചൈനീസ് രീതികള്‍ പറയുന്നു. ഇടതു പുരികത്തിനാണ് ശക്തി കൂടുതലെങ്കില്‍ ഇത്തരക്കാര്‍ ദേഷ്യം ഉള്ളിലൊതുക്കുന്ന തരമാണത്രെ.