പ്രവാസികളെ കൊള്ളയടിക്കുന്ന ഫെഡറല്‍ ബാങ്ക് …എരന്നു തിന്നാന്‍ നാണമില്ലേ സഹസ്ര കോടികള്‍ ലാഭം കുമിയുന്ന ഫെഡറല്‍ ബാങ്കേ? വിദേശ ഇന്ത്യക്കാരുടെ പിച്ച ചട്ടിയില്‍ കൈയ്യിട്ടുവാരാന്‍ നാണമില്ലേ ഫെഡറല്‍ ബാങ്കേ…!!

ഉള്ളതു പറഞ്ഞാല്‍……….

ഫെഡറല്‍ ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും എല്ലാ പ്രവാസികളും വായിക്കാനാണ്‌ ഉള്ളതു പറഞ്ഞാല്‍ എന്ന എന്റെ പംക്തിയിലേ ഇപ്രാവശ്യത്തേ കുറിപ്പ്. നമ്മളേ ഊറ്റി പിഴിയുന്നതും അക്കൗണ്ടില്‍ ഇട്ട സമ്പാദ്യം മുട്ടായുക്തി പറഞ്ഞ് തരാതിരുന്ന് ചതിക്കുകയും ചെയ്യുന്ന ജാംബവന്‍ ഫെഡറല്‍ ബാങ്ക് നയം മാറണം. അവരുടെ അറുപഴഞ്ചന്‍ തുഗ്ളക്ക് ഇന്റര്‍നെറ്റ് ബാങ്കിങ്ങ് കസ്റ്റമറുടെ ജീവിതം കുട്ടിചോറാകുന്നതും അറിഞ്ഞിരിക്കുക. തല കുടുങ്ങിയാല്‍ അവന്മാര്‍ അത് അറുത്തും മാറ്റിയെന്നുവരാം.നെറ്റ് ബാങ്ക് കസ്റ്റമര്‍മാരോട് അത്ര മര്യാദകേടാണ്‌ ഫെഡറല്‍ ബാങ്ക് ഇന്റര്‍ നെറ്റ് ബാങ്ക് കാണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എരന്നു തിന്നാന്‍ നാണമില്ലേ സഹസ്ര കോടികള്‍ ലാഭം കുമിയുന്ന ഫെഡറല്‍ ബാങ്കേ? വിദേശ ഇന്ത്യക്കാരുടെ പിച്ച ചട്ടിയില്‍ കൈയ്യിട്ടുവാരാന്‍ നാണമില്ലേ ഫെഡറല്‍ ബാങ്കേ…!! എന്‍.ആര്‍ ഐ മിനിമം ബാലന്‍സ്സ് പിഴയും ഫീസും അവസാനിപ്പിക്കുക.

എന്‍.ആര്‍.ഐ അക്കൗണ്ടുകളില്‍ മിനിമം ബാലസ് ഇല്ലേല്‍ ഓരോ മാസവും പിഴ യീടാക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ? അക്കൗണ്ടില്‍ മിനിമം 5000 രുപയില്‍ കുറവാണേല്‍ പിഴ ഈടാക്കുന്നത് പ്രവാസി ഏത് തെറ്റ് ചെയ്തിട്ടാണ്‌? എത്രയോ ദേശസാല്‍കൃത ബാങ്കുകള്‍ ഈ ഫീസ് ഒഴിവാക്കി. എന്നിട്ട് നിങ്ങള്‍ ഇപ്പോഴും പ്രവാസിയുടെ പിച്ച ചട്ടിയില്‍ കൈയ്യിട്ട് വാരി നടക്കുന്നു. ജാത്യാല്‍ ഉത് തൂത്താല്‍ മാറുമോ? നാണമില്ലേ മിനിമം ബാലന്‍സ് ഫീസ് എടുക്കാന്‍?

minimum-balance1

ഇക്കഴിഞ്ഞ 2015 ല്‍ എല്ലാം ംകഴിഞ്ഞ് 1005.75 കോടി ലാഭം മാത്രം ഉണ്ടാക്കിയിടും കുത്തിപിരിവിന്‌ അറുതിയൊന്നുമില്ലേ? 1931 മുതല്‍ തുടങ്ങുന്ന ബാങ്കിന്റെ ചരിത്രത്തിലേ ഏറ്റവും വലിയ ലാഭമായിരുന്നു കഴിഞ്ഞ വര്‍ഷം കിട്ടിയത്.
താഴെ കൊടുത്തിരിക്കുന്നത് പ്രവാസിയുടെ അക്കൗണ്ടില്‍ നിന്നും എടുത്ത 10 മാസത്തേ മിനിമം ബാലന്‍സ് ഫീസ്, രണ്ടാമത്തേ സ്ക്രീന്‍ ഷോട്ട് മറ്റൊരു പ്രവാസിയുടെ അകൗണ്ടില്‍ നിന്നും എടുത്ത് മിനിമം ബാലന്‍സ്, രണ്ടിലും രണ്ട് നിരക്കുകള്‍. അക്കൗണ്ട് പേജിന്റെ സ്ക്രീന്‍ ഷോട്ട്.minimum-balance2

പതിറ്റാണ്ടുകള്‍ ആയല്ലോ പ്രവാസികളെ കിട്ടുന്നിടത്തിട്ട് കുടുക്കി ഞെക്കി പിഴിയുന്നു. ഇക്കാലമാത്രയുമായിട്ടും പ്രവാസികള്‍ക്കോ അവരുടെ നാട്ടിലേ ലോണുകള്‍ക്കോ, പദ്ധതികള്‍ക്കോ എന്തേലും പലിശ വിട്ടുവീഴ്ച്ച തന്നിട്ടുണ്ടോ? കുന്ന് പോലെ വിദേശ കറസി തരുമ്പോള്‍ ഞങ്ങളിലേ സാധു പ്രവാസികള്‍ക്ക് ഒരു പലിശ രഹിത വായ്പ കൊടുക്കാന്‍ നിങ്ങളില്‍ മനുഷ്യ പറ്റ് ഉണ്ടായോ?

Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!

ഞങ്ങളുടെ പണം 3 %ത്തിന്‌ വാങ്ങിച്ച് പലിശക്ക് ആ പണം 800  % വര്‍ദ്ധനവില്‍ മറിച്ച് കൊടുത്തില്ലേ നിങ്ങള്‍. ഈ പണം ഇരട്ടിപ്പിന്‌ കൊള്ള എന്നാണ്‌ പറയുക. ഉളുപ്പ് വേണം ഫെഡറല്‍ ബാങ്കേ?…
നിങ്ങള്‍ ഉയര്‍ത്തിയ ആകാശ ഗോപുരവും മാളികകളും, ബിസിനസ് സാമ്രാജ്യവും ഒക്കെ പ്രവാസികളുടെ ചോരയും, വിയര്‍പ്പും മണക്കുന്നതാണ്‌. ഫെഡറല്‍ ബാങ്ക് കൊള്ള മാത്രമല്ല പ്രവാസികളോട് കള്ളത്തരവും കാട്ടും. എന്‍ ആര്‍ ഐ മിനിമം ബാലന്‍സ് പല അക്കൗണ്ടില്‍ നിന്നും പല രീ‍തിയില്‍ എടുക്കും. അതിനായി അക്കൗണ്ടുകളെ ചെല്ലപേരിട്ട് പലതായി തിരിച്ച് വയ്ച്ചിരിക്കും. പാവം പ്രവാസി ഇതൊന്നും അറിയുന്നില്ല.

 ഫെഡറല്‍ ബാങ്ക് ഇന്നത്തേ ആയിരക്കണക്കിന്‌ കോടികളുടെ ആസ്തി ഉണ്ടാക്കിയതിന്റെ ഒന്നാം നമ്പര്‍ ഉറവിടമാണ്‌ പ്രവാസി മലയാളികള്‍. അതുകൊണ്ട് നിങ്ങളുടെ പണകൊതിയേ വിമര്‍ശിക്കാന്‍ മറ്റാരേക്കാളും കൂടുതല്‍ അവകാശവും ഞങ്ങള്‍ക്കാണ്‌. ഫെഡറല്‍ ബാങ്കിന്റെ ഇന്നത്തേ വളര്‍ച്ച്ക്ക് പിന്നില്‍ അവര്‍ വിചാരിക്കും നല്ല ബിസിനസ് മാനേജര്‍മാരും, റിജ്യണല്‍ ബോസുമാരും, വിശ്വാസ്യതയുമാണെന്ന്. അല്ലേ അല്ല…പ്രവാസികള്‍ വിദേശത്ത് അദ്ധ്വാനിക്കുന്ന പണം പതിനായിരക്കണക്കിന്‌ കോടികള്‍ ഒഴുകിയെത്തിയാണ്‌ ബാങ്കിന്റെ ഇന്നത്തേ ആകാരവും, ശരീര ഭാഷയും, കൊഴുപ്പും ഒക്കെ വന്നത്. വെറും 3 %പലിശക്ക് പ്രവാസികള്‍ നിക്ഷേപിക്കുന്ന  കോടി.. കോടികള്‍ നാട്ടിലേ പട്ടിണി പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും, ജനങ്ങള്‍ക്കും 17 %പലിശക്ക് വരെ ലോണ്‍ കൊടുക്കും. പിഴ പലിശയും, കിടപ്പാട ജപ്തിയും ഒക്കെയായി പിന്നെയും 17 % എന്ന പലിശ 24 %വരെ ഒക്കെയാകും. പ്രവാസികളുടെ ചോരയും വിയര്‍പ്പും ഇത്രമാത്രം നിക്ഷേപിച്ച കേരളത്തിലേ മറ്റൊരു ബാങ്കും ഉണ്ടാകില്ല. 2016ല്‍ പുറത്തുവന്ന കണക്കുകള്‍ സുചിപ്പിക്കുന്നത് ഇതുവരെ ഫെഡറല്‍ ബാങ്ക് റവന്യൂ ഈ വര്‍ഷം 77.4 ബില്ല്യണ്‍ രൂപയില്‍ എത്തി നില്ക്കുന്നു.

ഫെഡ് നെറ്റ് എന്ന് ഊരാകുടുക്ക്
 
ലോകത്ത് നിരവധി ബാങ്കുകളുമായി ഇടപാട് നടത്തുന്നവരാണ്‌ പ്രവാസികള്‍. വിദേശ ബാങ്കുകള്‍ അടക്കം. എന്നാല്‍ ഫെഡറല്‍ ബാങ്കിന്റെ ഫെഡ് നെറ്റ് പോലെ ഊരാകുടുക്ക് പിടിച്ച ഒരു നെറ്റ് ബാങ്ക് ലോകത്ത് ഉണ്ടാകില്ല. നെറ്റ് ബാങ്കില്‍ കയറി ഒരു ഇടപാട് നടത്താന്‍ കഴിയാതെ ആയിരക്കണക്കിന്‌ ഇടപാടുകാര്‍ മറ്റ് ബാങ്കുകളിലേക്ക് പോകുന്നു

1) ഫെഡറല്‍ ബാങ്കിന്റെ നെറ്റ് സംവിധാനത്തിലുടെ പണം അയക്കാന്‍ പ്രവാസികള്‍ക്ക് പലപ്പോഴും കഴിയില്ല. ലോകമെങ്ങും ഇപ്പോള്‍ മൊബൈല്‍ ബാങ്കിങ്ങ് ആപ്പുകളാണ്‌ ഉപയോഗിക്കുന്നത്. മൊബൈല്‍ വഴി ഫെഡറല്‍ ബാങ്ക് ഇന്റര്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നു തന്നെ പറയാം. ലോഗിന്‍ ചെയ്ത് സൈറ്റില്‍ കയറിയാല്‍ നമുക്ക് പണം അയക്കണമെങ്കില്‍ പിന്നെയും മറ്റൊരു പാസ്വേഡും കൂടി കൊടുക്കണം. അവിടെയും തീര്‍ന്നില്ല. അത് ചെയ്ത് കഴിഞ്ഞാല്‍ മൊബൈലിലേക്കും ഇമെയിലിലേക്കും ഒരു കോഡ് വരും. ഇത് തുറന്ന് നോക്കി ആ കോഡും കൂടി കൊടുക്കണം. മൊബൈലില്‍ ബാങ്കിന്റെ സൈറ്റ് തുറന്ന് വയ്ച്ച് മറ്റൊരു സ്ക്രീനില്‍ ഇമെയിലും മെസേജ് ബോക്സും ഒക്കെ നോക്കാന്‍ ആകില്ല. ഇനി കഷ്ടപെട്ട് അങ്ങിനെ നോക്കി വന്നാല്‍ തന്നെ അപ്പോഴേക്കും തുറന്നുവയ്ച്ച് ഫെഡ്നെറ്റ് സൈറ്റ് ടൈം ഔട്ടാകും. എത്ര ശ്രമിച്ചാലും ഇതു തുടരെ തുടരെ ആവര്‍ത്തിക്കും.

ഇത്രമാത്രം സെക്യൂരിറ്റി ടെക്നോളജി ലോകത്തുപ്പോള്‍ എന്തിനാടോ..ഫെഡറല്‍ ബാങ്കേ… ഈ ജാംബവന്‍ സ്റ്റൈല്‍?… ഒരു ലോഗിന്‍ പാസ് വേഡില്‍ കോടാനുകോടികളുടെ ബിസിനസ് ലോകത്തിലേ മുന്‍ നിര ബാങ്കുകള്‍ പോലും അനുവദിക്കുമ്പോള്‍ എന്താ ഫെഡറല്‍ ബാങ്കേ നിങ്ങള്‍ മാറാത്തത്? ഒരു ഇടപാട് നടത്താന്‍ ലോഗിന്‍ ചെയ്ത്… പിന്നെ ട്രാന്‍സാക്ഷന്‍ വേറെ ലോഗിന്‍ ചെയ്ത്… മെയില്‍ തുറന്ന്.. .മെസേജ്… നോക്കി ഇതൊക്കെ സാധാരണക്കാര്‍ക്ക് പറ്റില്ല. നരക വാതിലാണ്‌ പലപ്പോഴും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ ബാങ്കിന്റെ ഇന്റര്‍നെറ്റ് സംവിധാനം.

ലോഗിന്‍ പാസ് വേഡ് പോയാല്‍ കുടുങ്ങി

ലോഗിന്‍ പാസ് വേഡ് മറന്നാല്‍ കസ്റ്റമര്‍ കുടുങ്ങി. വിദേശത്തുവര്‍ക്ക് ബാങ്കില്‍ കോടികള്‍ ഉണ്ടെന്ന് പറഞ്ഞാലും കാല്‍ കാശ് കൈയ്യില്‍ ഇല്ലാത്തവനേ പോലെ തെണ്ടാം…കരക്കാരോട് കടം വാങ്ങാം…

പാസ് വേഡ് മറന്നു പോകലും നഷ്ടപെടലും സാധാരണമാണ്‌. എന്നാല്‍ ഫെഡറല്‍ ബാങ്ക് കൊടുക്കുന്ന പ്രാശ്ചിത്വം കസ്റ്റമറെ വെറുപ്പിക്കും. ബാങ്കിന്റെ കോള്‍ സെന്ററില്‍ വിളിക്കണം.വിളിച്ച് രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് പുതിയ ലോഗിന്‍ ട്രാന്‍സാക്ഷന്‍ പാസ് വേഡുകള്‍ വരും.വിളിക്കുമ്പോള്‍ നമ്മള്‍ അക്കൗണ്ട് ഉടമയാണെന്ന് തെളിയിക്കുന്ന എല്ലാ വിവരങ്ങളും പറയണം. ആകൗണ്ട് വിശദാംശം, വിലാസം, ജനനതിയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം….. ഇത് എല്ലാ ബാങ്കിലും സാധാരണം. എന്നാല്‍ ഇനിയാണ്‌ ഇരുട്ടടികള്‍

ഒരാഴ്ച്ചകൊണ്ട് ലോഗിന്‍ പാസ് വേഡും, ട്രാസ്നാക്ഷന്‍ പാസ് വേഡും കസ്റ്റമറുടെ കൈയ്യില്‍ വരും. കസ്റ്റമര്‍ ഉടന്‍ ലോഗിന്‍ ചെയ്ത് അക്കൗണ്ട് പേജില്‍ കയറി പണം നാട്ടിലേക്ക് അയക്കാന്‍ നോക്കുമ്പോള്‍ ആണറിയുന്നത് പണം അയക്കുന്നത് ഫെഡറല്‍ ബാങ്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന്. ബാങ്കിനേ 
ബന്ധപ്പെടാന്‍ അറിയിപ്പും വരും.

വീണ്ടും ബാങ്കിന്റെ കോള്‍ സെന്ററില്‍ വിളിയോ വിളി. വിളിച്ചാലും വിളിച്ചാലും ഫോണും എടുക്കില്ല. അവധി ദിനത്തില്‍ വിളിച്ചാല്‍ കട്ടപുകയാകും. ഫോണില്‍ വിളിച്ച് കണഫര്‍മേഷന്‍ കോഡ് രജിസ്ട്രേഡ് ഇമെയിലിലേക്ക് അയക്കും. അതു കൊണ്ട് തീര്‍ന്നു എന്ന് കരുതി ഉടന്‍ പണം അയക്കാമെന്ന് കരുതുപോള്‍ പിന്നെയും കുരിശ്‌ പുറകേ ഇതാ വരിവരിയായി…

വരുന്നു…പാസ് പോര്‍ട്ട് നമ്പര്‍..അമ്മയുടെ പേര്‍, ജനനതിയതി, പാന്‍ കാര്‍ഡ് നമ്പര്‍, വോട്ടേഴ്സ് കാര്‍ഡ് നമ്പര്‍ ഇത്രയും വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഹാജരാക്കണം. നമ്മള്‍ യാത്രയിലാണെങ്കില്‍ ആകെ കുഴയും. പണം ഇല്ലാതെ ഫെഡറല്‍ ബാങ്ക് നമ്മളെ വിമാനത്താവളത്തിലും, കടയിലും, ഒക്കെ വെറും തെണ്ടികള്‍ ആക്കും.

ഓണ്‍ലൈനില്‍ എല്ലാം ഹാജരാക്കി കഴിഞ്ഞാല്‍ അവിടേയും തീര്‍ന്നില്ല. പിന്നെ 1 മുതല്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കണം അക്കൗണ്ടില്‍ നിന്നും പണം എടുക്കാന്‍. അതായത് ഫെഡറല്‍ ബാങ്കിന്റെ നെറ്റില്‍ കുരുങ്ങിയാല്‍ ഇടപാടുകാരന്റെ ജീവിതം പുകഞ്ഞു പോകും. ധാരാളം പണം ഉള്ളപ്പോള്‍ ഒരു തുട്ടുപോലും ഇല്ലാതെ ആഴ്ച്ചകള്‍ തെണ്ടിനടക്കാം.ഈ നടപടികള്‍ ഒന്നും സൈറ്റില്‍ ഒരു അറിയിപ്പായി പോലും അവര്‍ കൊടുത്തിടില്ല. ഇടപാടുകാര്‍ ഓരോ സ്റ്റെപ്പും ചെയ്ത് ഗള്‍ഫിലിരുന്നും, അമേരിക്കയിലിരുന്നും ഒക്കെ കുത്തി വിളിക്കണം. വിവരങ്ങളോ, നടപടി ക്രമങ്ങളോ ഫെഡരല്‍ ബാങ്കിന്‌ ഇതുമായി ബന്ധപ്പെട്ട് പരസ്യപെടുത്താനാവില്ല. കാരണം ചട്ടവും നയവും ഒന്നുമില്ല. ഓരോ ദിവസവും ഓരോ ചട്ടം, നയം..അതാണ്‌ രീതി…

ചുരുക്കി പറഞ്ഞാല്‍ ഒരു യാത്ര പോകുമ്പോള്‍ അക്കൗണ്ട് ഫെഡറല്‍ ബാങ്കിലാണോ? എന്നാല്‍ ലാപ്ടോപ്പ് കൈയ്യില്‍ എടുത്തോ..മൊബൈലില്‍ പണി ഓടില്ല. പാസ്പോര്‍ട്ട്, ആധര്‍, വോട്ടേഴ്സ് കാര്‍ഡ്, പാന്‍ കാര്‍ഡ്, എല്ലാം കൈയ്യില്‍ എടുത്തോ…

ഫെഡറല്‍ ബാങ്ക് മാറണം, ഇട്ട പണം പിന്‍ വലിപ്പിക്കാന്‍ ഇതു പോലെ തടസവും മുട്ടുന്യായവും ഉന്നയിക്കരുത്. ലോകത്തേ ഏറ്റവും നല്ല ടെക്നോളജിനും, സെക്യുരിറ്റിയും മറ്റ് ബാങ്കുകളേ നോക്കി പഠിക്കുക. മാസം തോറും നടത്തുന്ന നെറ്റ് ബാങ്ക് സൈറ്റിലേ അഴിച്ചു പണി നിര്‍ത്തുക, എന്നും സൈറ്റ് മെയിന്റയിനന്‍സും മാറ്റങ്ങളും… , പലപ്പോഴും സൈറ്റ് ഓഫാക്കിയിടുന്നത് ഒഴിവാക്കുക, ഒരു പുതിയ ആള്‍ക്ക് പണം പെട്ടെന്ന അയക്കാന്‍ 24 മണിക്കൂര്‍ നിങ്ങളുടെ അനുവാദത്തിനായി കാത്ത് നില്ക്കുന്ന അതി പുരാതന നിയമം ഈ ഹൈടെക്ക് യുഗത്തില്‍ പാടില്ല. ഒരാള്‍ക്ക് ഒരേ ബ്രാഞ്ചില്‍ പല അക്കൗണ്ട് ഉണ്ടേല്‍ പരസ്പരം ഒന്നു മാറ്റാന്‍ പറ്റുന്നില്ല. അതിനും വേണം അനുമതിയും കോഡും, ഇമെയിലും, മെസേജും…ഇത് എന്തൊരു നെറ്റ് ബാങ്കാണ്‌? ആരാണടോ ഈ അതി വൃത്തികെട്ട സൈറ്റ് സെക്യൂരിറ്റി പ്രത്യേകതകള്‍ ഉണ്ടാക്കിയത്. കണ്ണുതുറന്ന ലോകോത്തര ബാങ്കുകളെ കണ്ട് പഠിക്കുക..പകര്‍ത്തുക..

പ്രവാസികള്‍ പണം ഇട്ടാല്‍ അത് തിരിച്ചെടുക്കല്‍ ബാലികേറാമലയായ ഫെഡറല്‍  ബാങ്ക് നെറ്റ് ബാങ്കിങ്ങ് തട്ടിപ്പാണ്‌..

വിന്‍സ് മാത്യു

വിന്‍സ് മാത്യു

ശുദ്ധ അലമ്പാണ്‌…വിശ്വസിച്ച് പണം ഇട്ടാല്‍ തക്കം കിട്ടുമ്പോള്‍ ചതിക്കും. ഒരു മുന്നറിയിപ്പും ഇല്ലാതെ അപ്ഡേഷന്‍ നടത്തി നിയമം മാറ്റും…ഈ ബാങ്കിന്റെ സൈറ്റില്‍ കയറിയാല്‍ അതിവേഗത്തില്‍ എല്ലാം ചെയ്യണം. അര മിനിറ്റ് കഴിഞ്ഞാല്‍ ടൈം ഔട്ടായി സൈറ്റ് പോകും. ഈ അര മിനിട്ട് ഒരു 5 മിനുട്ട് ആക്കിയാല്‍ എന്താ കുഴപ്പം? ബാങ്കിന്റെ സെക്യൂരി സംവിധാനത്തിനായി വെറുതേ കസ്റ്റമറെ ബലിയാടാക്കരുതേ..

സൂചി: നാട്ടിലെത്തുന്ന പ്രവാസികൾ ബാങ്കിന്റെ ബ്രാഞ്ചി പോയാൽ ഒരു കാഴ്ച്ച കാണാം. യൂറോപ്പിൽ നിന്നും പാശ്ചാത്യ നാടുകളിൽനിന്നും വന്ന പ്രവാസികളുമായി ക്യാബിനിൽ മാനേജർ സല്ലാപവും ചായ കുടിയും ഒക്കെ നടത്തും. അവരുടെ മക്കൾക്ക് വരെ ക്യാബിനിൽ സീറ്റുകളും മധുരവും റെഡി. ഈ സമയം ഗൾഫിൽ നിന്നും വന്ന ഒരു സാധാരണ പ്രവാസി മാനേജറുടെ ദർശനം കാത്ത്….കാത്ത് കാലു കഴച്ച് മടുത്ത് മടങ്ങി പോയിരിക്കും. 
federal bank-fednetvince mathew facebook page 
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com
Top