മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്

കൊച്ചി:  ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയും ഫെഡ്എക്സ് കോര്‍പറേഷന്റെ സബ്സിഡിയറിയുമായ ഫെഡ്എക്സ് എക്സ്പ്രസ് ഭാവിയിലെ വിവിധ സാധ്യതകളെ കുറിച്ചു നടത്തിയ ഫ്യൂചര്‍ ഈസ് നൗ പഠനത്തിലെ കണ്ടെത്തലുകള്‍ പുറത്തു വിട്ടതിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍ മഹാമാരി മൂലം ത്വരിതപ്പെട്ടു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യ രംഗം മുതല്‍ വിദ്യാഭ്യാസം വരെയും ബാങ്കിങ് മുതല്‍ നിര്‍മാണം വരെയും ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുകയാണ്.  പഠനത്തിന്റെ ഭാഗമായി 18 പട്ടണങ്ങളിലായി നാലായിരത്തില്‍ അധികം പേരെ സര്‍വേ നടത്തിയപ്പോള്‍ നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, ബ്ലോക്ക് ചെയിന്‍ പോലുളള ഭാവിയിലേക്കു തയ്യാറെടുപ്പു നടത്തുന്ന സാങ്കേതികവിദ്യകള്‍ക്ക് ഇന്ത്യ മുന്‍ഗണന നല്‍കുകയാണെന്നാണ് 79 ശതമാനം പേരും അഭിപ്രായപ്പെട്ടത്.  സയന്‍സ് ഫിക്ഷന്‍ സിനിമകളിലും മറ്റും തങ്ങള്‍ കണ്ട സാങ്കേതികവിദ്യകള്‍ ഇതിനകം തന്നെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുകയോ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആകാന്‍ ഒരുങ്ങുകയോ ആണെന്നാണ് ഏകദേശം 83 ശതമാനം പേരും വിശ്വസിക്കുന്നത്.

സാങ്കേതികിവിദ്യാ പിന്‍ബലത്തോടെയുള്ള മുന്നേറ്റം തുടരുക തന്നെ ചെയ്യും.  ആരോഗ്യസേവനം(36 ശതമാനം), അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റികും (21 ശതമാനം), സാമ്പത്തിക രംഗം (18 ശതമാനം) എന്നിവയായിരിക്കും ഭാവിയില്‍ ഈ മാറ്റത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുക. പുതുമകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രീതിയാണ് ഫെഡ്എക്സില്‍ ദശാബ്ദങ്ങളായി തങ്ങള്‍ പിന്തുടര്‍ന്നു പോരുന്നതെന്ന് ഫെഡ്എക്സ് എക്സ്പ്രസ് ഇന്ത്യ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് മൊഹമ്മദ് സയേഘ് പറഞ്ഞു.

Top