തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും പനി മരണം.തിരുവനന്തപുരം വിതുര മേമല സ്വദേശി സുശീല (48) പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു സുശീല. ആദ്യ രണ്ടുദിവസം വിതുരയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുശീല ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക