റിയോഡി ജനീറോ: മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികളുടെ ചിറകരിഞ്ഞ് അര്‍ജന്റീന. 63-ാം മിനിറ്റില്‍ നിക്കോളാസ് ഓട്ടമന്‍ഡി നേടിയ തകര്‍പ്പന്‍ ഗോളിലാണ് അര്‍ജന്റീനയുടെ വിജയം. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.
നിലവില്‍ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി.
81-ാം മിനിറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ 10 പേരുമായാണ് കളിച്ചത്. അര്‍ജന്റീന മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിനാണ് ജോലിന്‍ടണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അര്‍ജന്റീനക്കായി കളത്തിലുണ്ടായിരുന്നു.