ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കണ്ടാല്‍ സൂക്ഷിക്കുക !! ബ്ലൂ വെയില്‍ ഗെയിമിലെ ആ 50 ചലഞ്ചുകള്‍ ഇവയാണ് !..

എന്താണ് ബ്ലൂ വെയില്‍ ഗെയിം അല്ലെങ്കില്‍ ബ്ലു വെയില്‍ ചാലെഞ്ച് ?

ബ്ലൂ വെയില്‍ ഗെയിം അല്ലെങ്കില്‍ ബ്ലു വെയില്‍ ചാലെഞ്ച് ഒരു ഇന്റര്‍നെറ്റ് ഗെയിമാണ്. 50-ദിവസത്തേക്ക് നീളുന്ന അഡ്മിനിന്റെ 50 ചലെഞ്ചുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കലാണ് ഗെയിം, അന്ത്യം ആത്മഹത്യയിലേക്കാണ് നയിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന ബീച്ചെഡ് വെയില്‍സ് എന്ന വാക്കില്‍ നിന്നാണ് “ബ്ലു വെയില്‍” എന്ന വാക്ക്. അതായത് കടല്‍ തീരത്തെത്തി നീല തിമിംഗലങ്ങള്‍ കൂര്‍ത്ത കൊമ്പുകള്‍ മണലില്‍ കുത്തിതാഴ്ത്തി മരണത്തിലേക്ക് പോകുന്ന പ്രതിഭാസം യൂറോപ്പില്‍ കണ്ടുവരാറുണ്ട്. പൊതുവില്‍ അവ ആത്മഹത്യ ചെയ്യുകയാണെന്ന് വിലയിരുത്തലുകളും നടത്താറുണ്ട് അതാണ് ഈ ഗെയിമിന് ഇത്തരം ഒരു പേരിടാന്‍ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എങ്ങനെയാണ് ബ്ലൂ വെയില്‍ ചലഞ്ച് ആരംഭിക്കുക ?

ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നോ ഔദ്യോദിക ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നോ ഗൂഗിളില്‍ നിന്നോ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ സാധിക്കില്ല. മറിച്ച് ഇന്റര്‍നെറ്റ് ബ്രൗസിങ്ങിനിടയില്‍ വിവിധ സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയാണ് പതിവ്. അതായത് ഫെയിസ്ബുക്കോ ഇന്‍സ്റ്റാഗ്രാമോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വിന്‍ഡോയിലൂടെ ലഭിക്കുന്ന പോപ്പ് അപ്പ് മെസേജുകളില്‍ ബ്ലൂ വെയില്‍ ചലഞ്ചില്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയും യെസ് എന്ന് ക്ലിക്ക് ചെയ്താല്‍ ഗെയിമിന്റെ ലിങ്കിലേക്ക് പോയി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും.BLUE WHALE DGP

കാര്യമറിയാതെ ലിങ്കിലേക്ക് പോയാലും ജിജ്ഞാസ വളര്‍ത്തി ഗെയിമിനെ ഇന്‍സ്റ്റാള്‍ ചെയ്യിക്കാനുള്ള പൊടിക്കൈകളും അതിലുണ്ട്. ബ്ലൂ വെയില്‍ ഗെയിം ആരംഭിക്കുന്നു: ഗെയിമുകള്‍ക്ക് അഡിക്റ്റ് ആയ ഒരാള്‍ അല്ലെങ്കില്‍ താത്പര്യമുള്ള ഒരാള്‍ ജിജ്ഞാസ കൊണ്ട് തന്റെ ഫോണിലോ കമ്പ്യുട്ടറിലോ ബ്ലൂ വെയില്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തെന്നിരിക്കിട്ടെ. ശേഷം ഒരു അഡ്മിനിസ്റ്റേറ്റര്‍ അല്ലെങ്കില്‍ മാര്‍ഗദര്‍ശിയെ നമുക്ക് ലഭിക്കും. തുടര്‍ന്ന് അയാളുടെ നിര്‍ദേശ പ്രകാരം 50 ദിവസങ്ങള്‍ നീളുന്ന ചലഞ്ചുകള്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുന്ന ആള്‍ ഏറ്റെടുക്കണം. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ചലഞ്ചുകളായിരിക്കുമെങ്കിലും ഭൂരിപക്ഷവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളവയാണ്.ബ്ലുെ4ജുസ്റ്റ്

50 ചലഞ്ചുകള്‍ ഇവയാണ്:
1 . കത്തി ഉപയോഗിച്ച് ഫ്57 എന്ന് കയ്യില്‍ രൂപം കൊത്തുക അഥവാ കീറി മുറിക്കുക. (വളരെ ആഴത്തില്‍ മുറിക്കേണ്ടതില്ല) തുടര്‍ന്ന് പ്രസ്തുത കയ്യിന്റെ ചിത്രമെടുത്ത് അഡ്മിന് അയച്ചു കൊടുക്കണം

2 . അതിരാവിലെ 4 .20 അം എണീറ്റ് അഡ്മിന്‍ അയച്ചു തരുന്ന അതീവ ഭീതിജനകമായ വീഡിയോകള്‍ കാണുക.

3 .കത്തി ഉപയോഗിച്ച് അധികം ആഴത്തിലല്ലാതെ എന്നാല്‍ ഞരമ്പുകള്‍ അല്പം മുറിയുന്ന തരത്തില്‍ കയ്യില്‍ മുറിവുകളുണ്ടാക്കുക. ശേഷം പ്രസ്തുത ചിത്രം അഡ്മിന് അയച്ചു കൊടുക്കുക .

4 . ഒരു തിമിംഗലത്തിന്റെ ചിത്രം ഒരു കടലാസില്‍ വരച്ചു അഡ്മിന് അയച്ചു കൊടുക്കുക

5. നിങ്ങള്‍ ഒരു നീല തിമിംഗലമാകാന്‍ തയ്യാറാണെങ്കില്‍ യെസ് എന്ന് കത്തി കൊണ്ട് കാലില്‍ മുറിവുണ്ടാക്കി എഴുതിയ ശേഷം അത് അഡ്മിന് അയച്ചു കൊടുക്കുക അല്ലെങ്കില്‍ കത്തി കൊണ്ട് ശരീരത്തില്‍ നാളില്‍ കൂടുതല്‍ മുറിവുകളുണ്ടാക്കുക.

6. കത്തി ഉപയോഗിച്ച് ഫ്40 എന്ന് കയ്യില്‍ രൂപം കൊത്തുക അഥവാ കീറി മുറിക്കുക. തുടര്‍ന്ന് പ്രസ്തുത കയ്യിന്റെ ചിത്രമെടുത്ത് അഡ്മിന് അയച്ചു കൊടുക്കണം

7. ഞാനൊരു തിമിംഗലമാണ് അഥവാ ഈ ആമം വ്ഹലെ എന്ന് വികൊണ്ടാകട്ടേ സ്റ്റാറ്റസില്‍ അല്ലെങ്കില്‍ തങ്ങളുടെ ആപ്ലിക്കേഷനില്‍ എഴുതുക.

8. ഭീതി മാറാനുള്ള അഡ്മിനിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരുക

9. അതിരാവിലെ 4 .20 നു എന്നിട്ട് വീടിന്റെ മുകളില്‍ കയറുക , ഏതെങ്കിലും ഉയരമുള്ള ഭാഗത്തിരുന്നു താഴേക്ക് നോക്കുക

10. കയ്യില്‍ മൂര്‍ച്ചയേറിയ കത്തികൊണ്ട് തിമിംഗലത്തിന്റെ ചിത്രം വരച്ച് അഡ്മിന് അയക്കുക

blue wale prod

11. അഡ്മിന്‍ അയച്ചു തരുന്ന ഭീതിജനകമായ ഹൊറര്‍ വീഡിയോകള്‍ ദിവസം മുഴുവന്‍ കാണുക
12. അഡ്മിന്‍ അയച്ചു തരുന്ന സാഡിസ്റ്റ് (ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന) സംഗീതം ആവര്‍ത്തിച്ചു കേള്‍ക്കുക

13. കത്തി ഉപയോഗിച്ച് ചുണ്ടുകള്‍ പതിയെ മുറിക്കുക ചിത്രം അഡ്മിന് അയക്കുകബ്ബ്ലുെ-വ്വ്ഹലെ-ചല്ലെങെ.ജ്പ്ഗ്.ഇമഗെ.784.410

14. ഒരു സൂചി ഉപയോഗിച്ച് കയ്യില്‍ വിവിധ ഭാഗങ്ങളില്‍ കുത്തുക ചിത്രം അഡ്മിന് അയച്ചു കൊടുക്കുക.

15. നിങ്ങളുടെ ശരീരം വേദനിപ്പിക്കുന്ന തരത്തില്‍ ദിവസം മുഴുവന്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക.

16. വീടിന്റെ മട്ടുപ്പാവില്‍ കയറി ഏതെങ്കിലും അറ്റത്ത് വീഴുന്ന തരത്തില്‍ കുറച്ചു സമയം ഇരിക്കുക

17. ഒരു പാലത്തിനടുത്തു പോയി അതിന്റെ കൈവരികളില്‍ വീഴുന്ന തരത്തില്‍ ഇരിക്കുക

18. ഒരു ക്രെയിനില്‍ വലിഞ്ഞു കയറുക

19. നഗ്ന സെല്‍ഫി അപ്ലോഡ് ചെയ്യുക

20. ഇരുപതാമത്തെ ദിവസം, ഇരുപതാമത്തെ ചലഞ്ച് അഡ്മിന്‍ നിങ്ങളെ വിശ്വസിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുന്നതാണ്

21. അഡ്മിന്‍ പറയുന്ന ബ്ലൂ വെയില്‍ ഗെയിം കളിക്കുന്ന മറ്റൊരാളുമായി സ്കൈപ്പില്‍ സംസാരിക്കുക

22. മേല്‍ക്കൂരയില്‍ പോയി കാലുകള്‍ പുറത്തേക്കിട്ട് ചലിപ്പിച്ചുകൊണ്ടിരിക്കുക

23. രഹസ്യ ഭാഷ ഉപയോഗിച്ചുള്ള പ്രത്യേക കളി

24. രഹസ്യ കഠിന ജോലി

25. മറ്റൊരു ബ്ലൂ വെയില്‍ ഗെയിം പ്ലെയറുമായ് വീണ്ടും സംവാദം

26. അഡ്മിന്‍ നിങ്ങളോടു മരണ ദിവസം പറയാം നിങ്ങള്‍ അത് അംഗീകരിക്കണം

27. രാവിലെ 4 .20 എന്നിട്ട് തീവണ്ടിപ്പാതയിലൂടെ നടക്കുക , ട്രെയിന്‍ പിടിക്കാതെ നോക്കണം

28. ഈ ദിവസം മുഴുവന്‍ ആരോടും ഒന്നും മിണ്ടരുത്

29. നിങ്ങള്‍ ഒരു തിമിംഗലമാണെന്നു ഉറച്ച പ്രതിജ്ഞ എടുക്കുക

30-49 മുപ്പതു മുതല്‍ നാല്‍പ്പത്തി ഒമ്പതാമത്തെ ദിവസം വരെ മുഴുവന്‍ സമയം പ്രേത സിനിമകള്‍ കാണുക, സാഡിസ്റ്റ് സംഗീതം കേള്‍ക്കുക, ശ്മശാനങ്ങളില്‍ പോയി പാട്ടുപാടുക ഒപ്പം ശരീര ഭാഗങ്ങളില്‍ മുറിവുകളുണ്ടാക്കികൊണ്ടിരിക്കുക.

50. അമ്പതാമത്തെ ദിവസം വലിയ കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുക
മുകളില്‍ പറഞ്ഞവ കൂടാതെ അമ്മയോടും അച്ഛനോടും കാര്യമില്ലാതെ ദേഷ്യപ്പെട്ടു സംസാരിക്കുക, നഗ്ന സെല്‍ഫി അപ്ലോഡ് ചെയ്യുക, സംശയനത്തിനു മുകളില്‍ നഗ്നനായി നൃത്തം ചെയുക, ബൈക്കിന്റെ സ്പ്പീഡോമീറ്റര്‍ ഏറ്റവും ടോപ്പിലാകുമ്പോള്‍ അക്കൂടെ സെല്‍ഫി എടുക്കുക, ചൂട് എണ്ണയില്‍ കൈ മുക്കുക, സുഹൃത്തുക്കളുടെ രഹസ്യഭാഗം ഫോട്ടോയെടുത്തു അയക്കുക തുടങ്ങിയവയും പ്രത്യേക ടാസ്ക്കുകളായ അഡ്മിന്‍സ് നല്‍കാറുണ്ട്.ഒരു കഠിന ജോലി അഥവാ പ്രത്യേക റ്റസ്ക് നമുക്ക് തരും അതിനെ സംബന്ധിച്ചുള്ള രഹസ്യ കൊടുണ്ടാക്കി രേഖപ്പെടുത്തി അഡ്മിന് കൈമാറുക.

ബ്ലൂ വെയില്‍ ഗെയിം ആരംഭിച്ച ശേഷം നിര്‍ത്തുകയാണെങ്കില്‍ എന്ത് സംഭവിക്കും ?

Blue-Whale-challenge.jpg.image_.784.410ബ്ലൂ വെയില്‍ ഗെയിം ഫോണിലോ കമ്പ്യുട്ടറിലോ ആരംഭിച്ച ശേഷം പകുതിക്കുവെച്ചു നിര്‍ത്തുകയാണെങ്കില്‍ കളിക്കാരന്റെ ഫോണും, കമ്പ്യുട്ടറുമെല്ലാം അഡ്മിന്‍സ് ഹാക്ക് ചെയ്യുകയും എല്ലാ രേഖകളും ഡാറ്റകളും കൈക്കലാക്കിയ ശേഷം വിലപേശി ഭീഷണിപ്പെടുത്തി ബ്ലൂ വെയില്‍ ഗെയിം തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യും.
ഒരിക്കല്‍ ബ്ലൂ വെയില്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഈപ്പ് അഡ്ഡ്രസ്സും ലൊക്കേഷനും ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം കൈക്കലാക്കി നമ്മുടെ ഡാറ്റകള്‍ അഡ്മിന്‍സ് കൈക്കലാക്കും. ഈ ബ്ലൂ വെയില്‍ ഗെയിം നിയമപരമാണോ ? അല്ല. പല രാജ്യങ്ങള്‍ നിയമപരമായി തന്നെ ഇതിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിയമപരമല്ലാത്തതുകൊണ്ടു തന്നെ ഗൂഗിള്‍ പ്ളേ സ്റ്റോറിലോ ഫോണുകളുടെ സ്റ്റോറുകളിലോ ഈ ഗെയിമുകള്‍ ലഭ്യമല്ല.മറ്റു പല സൈറ്റുകളിലും വന്നു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് ശേഷം അഡ്മിന്‍സ് നിങ്ങളുമായി നേരിട്ട് ബന്ധപ്പെടും. ഇന്ത്യയില്‍ ബ്ലൂ വെയില്‍ ഗെയിം നിരോധിക്കപ്പെട്ടിട്ടുണ്ട്.

ആരാണ് ബ്ലൂ വെയില്‍ ഗെയിം കണ്ടുപിടിച്ചത് എന്തിനു ?

ജീവിക്കാന്‍ അര്‍ഹതയില്ലാത്ത കുട്ടികളെ കണ്ടെത്തി ആത്മഹത്യയിലേക്ക് നയിച്ച് “ജീവശാസ്ത്ര മാലിന്യങ്ങളെ” ഇല്ലാതാക്കി സമൂഹത്തെ ശുദ്ധീകരിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് ബ്ലൂ വെയില്‍ കണ്ടുപിടിച്ച ഫിലിപ്പ് ബുഡീകിന്‍ എന്ന 21 വയസ്സുകാരനായ റഷ്യന്‍ യുവാവ് പറയുന്നത്.

ഈ ഗെയിമിലൂടെ ആത്മഹത്യ ചെയ്യുന്ന ഇരകള്‍ ജീവശാസ്ത്ര മാലിന്യങ്ങള്‍ അഥവാ ബയോളജിക്കല്‍ വെയിസ്റ്റ് ആണ് അവര്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു. അവരെ മരണത്തിലേക്ക് നയിച്ച് ഞാന്‍ സമൂഹത്തെ ശുദ്ധീകരിക്കുന്നു. അയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഡെത്ത് ഗ്രൂപ്പ് അറിയപ്പെടുന്ന വികോണ്‍ടാക്ടെ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായാണ്2013 -ന് റഷ്യയില്‍ ബ്ലൂ വെയില്‍ ആദ്യമായി എത്തുന്ന്. 2015 -ലാണ് ഈ ഗെയിമിനോടനുബന്ധിച്ചുള്ള ആദ്യത്തെ ആത്മഹത്യ നടക്കുന്നത്. ഫിലിപ്പ് ബുദെക്കിന്‍ എന്ന സൈക്കോളജി വിദ്യാര്‍ത്ഥിയാണ് ഈ ഗെയിം നിര്‍മ്മിച്ചതെന്ന വാദിക്കപ്പെടുന്നു, യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്താക്കിയതാണ് കാരണം എന്നാണ് പൊതുവേയുള്ള പരാമര്‍ശം. ഞാന്‍ വളരെ സന്തോഷത്തോടെയാണ് ഇത് ചെയ്യുന്നത്.ഇത് കളിക്കുന്നവര്‍ സന്തോഷത്തോടെ മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ മരിക്കേണ്ടവരാണ് ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല. ഫിലിപ്പ് പറയുന്നു. ഫ്57 തുടങ്ങിയ ശേഷം ഞാന്‍ 5 വര്‍ഷം അദ്ധ്വാനിച്ചാണ് ഇതുണ്ടാക്കിയത് അതുകൊണ്ടു തന്നെ ഇവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരില്‍ നിന്നും ജീസവശാസ്ത്ര ചവറുകള്‍ വേര്‍തിരിക്കേണ്ടത് അത്യാവശ്യമാണ്. 2016 നവംബര്‍ മുതല്‍ വിചാരണ കാത്തു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഫിലിപ്പ് പറയുന്നു.

പെണ്‍കുട്ടികളില്‍ നിന്നും നിരവധി കത്തുകള്‍ ഇപ്പോഴും ഫിലിപ്പിനുവേണ്ടി ജയിലിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ കത്തുകളാണ് കൂടുതലും ജയില്‍ അധികൃതര്‍ പറയുന്നു. ബ്ലൂ വെയില്‍ ഗെയിമിലൂടെ അട്മിന്സിനു ലഭിക്കുന്ന ലാഭമെന്ത് ? സത്യത്തില്‍ യാതൊരു സാമ്പത്തിക ലാഭവും പ്രത്യക്ഷത്തില്‍ ഇതിന്റെ അഡ്മിന്‍സ് ലക്ഷ്യം വെക്കുന്നില്ല. മറിച്ച് തീവ്രവാദികളെപോലെ സൈക്കോളജിക്കലി സാഡിസവും ക്രൂരതയും, മാനസിക വൈകല്യവും ആസ്വദിച്ചു ജീവിത സന്തോഷം കണ്ടെത്തുന്നവരുടെ കാറ്റഗറിയില്‍ പെടുന്നവരാണ് ഇതിനു പിന്നില്‍.
തോക്കുകളും ആയുധങ്ങളും മാറ്റപ്പെട്ട സൈബര്‍ പട്ടാളങ്ങള്‍ തമ്മില്‍ കംപ്യുട്ടര്‍ യുദ്ധം വരുമെന്ന ഗവേഷണങ്ങള്‍ സാധൂകരിക്കുന്നതാണ് ഇത്തരം പ്രവൃത്തികള്‍ എന്ന് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ ബ്ലൂ വെയില്‍ ഗെയിം ഉള്‍പ്പെടെ യുള്ള ഭീകരമായ ഗെയിമുകള്‍ മാര്‍ക്കറ്റു ചെയ്ത പണമുണ്ടാക്കാന്‍ ഇതിനിടയില്‍ പല കമ്പനികളും ഇടനിലക്കാരായും ശ്രമിക്കുന്നുണ്ടെന്നുള്ളതും ഒരു യാഥാര്‍ഥ്യമാണ്.BLUE WHALE KNOWLEDGE

ഇന്ത്യയിലെത്തിയ ബ്ലൂ വെയില്‍ ഗെയിം കമ്മ്യുണിസ്റ്റ് റഷ്യയില്‍ തുടങ്ങി ഇന്ത്യയിലേക്കും വ്യാപിക്കപെട്ട ഈ മഹാവ്യാധി നിരവധി കുഞ്ഞുങ്ങളുടെ ജീവനുകള്‍ ഇതിനോടകം തന്നെ കൈക്കലാക്കിയിട്ടുണ്ട്. മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ച 15 വയസ്സുകാരനും, പശ്ചിമ ബംഗാളിലെ മാമിഡ്നാപൂരില്‍ ബാത്റൂമില്‍ മരണപ്പെട്ട കുട്ടിയും, മഹാരാഷ്ട്രയിലെ സോലാപൂരില്‍ മരണപ്പെട്ട 14 വയസ്സുകാരനും, മഹാരാഷ്ട്രയിലെ അന്ധേരിയിലെ മരണപ്പെട്ട ഒന്‍പതാം ക്ലാസുകാരനും ഈ രാക്ഷസ തിമിംഗലത്തിന്റെ രക്തദാഹത്തിനു ഇരകളാക്കപെട്ടവരാണ്.

ഏറ്റവും ഒടുവിലിതാ നമ്മുടെ കൊച്ചു കേരളത്തിലും തിമിംഗലം വേട്ടയ്ക്കിറങ്ങിയിരിക്കുന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയ്ക്ക് സമീപമുള്ള കുട്ടി ബ്ലൂ വെയില്‍ ഗെയിം കളിച്ചു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരിക്കുന്നു. ബ്ലൂ വെയില്‍ ഗെയിമും ലോകവും റഷ്യ, ചൈന, അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, കെനിയ, ഇറ്റലി സൗദി അറേബ്യ തുടങ്ങി മുപ്പത്തി ഏഴോളം രാജ്യങ്ങളില്‍ നിന്നുമായി 280 ഓളം ആത്മഹത്യകള്‍ ഇതുവരെ ഔദ്യോദികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ പത്തിരട്ടിയോളം വരുമെന്നാണ് സൂചന. ഗെയിമിന്റെ കൗശലം (സമ്മോഹനം അഥവാ ഹിപ്നോട്ടിസം) ബ്ലൂ വെയില്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുന്നവരില്‍ അതിയായ അഭിനിവേശവും, താത്പര്യവും ജനിപ്പിച്ച ശേഷം സാവധാനം മനസ്സും ശരീരവും അഡ്മിന് അല്ലെങ്കില്‍ തന്റെ മാര്‍ഗ്ഗദര്‍ശിക്ക് മുന്‍പാകെ വിധേയപ്പെട്ടുത്തുന്നതാണ് രീതി.

പിന്നീട് കളിക്കാരന് തന്റെ മനസ്സിലും ആത്മാവിലുമുള്ള നിയന്ത്രണം നഷ്ടമാകുകയും യാന്ത്രികമായി കളിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇളം മനസ്സുകളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ എളുപ്പത്തില്‍ അതിനു സാധിക്കുകയും ചെയ്യുന്നു. കൂടാതെ ഗെയിമിന്റെ ഭാഗമായുള്ള ചലഞ്ചുകളില്‍ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ അഡ്മിന്‍സിനു നല്‍കേണ്ടതുണ്ട്. ഇവ ഉപയോഗിച്ചു പിന്നീട് നടത്തുന്ന ഭീഷണികളും,
വിലപേശലുകളും പിന്നീട് കളിക്കാരെ ഇതില്‍ തളച്ചിടുന്നതിനും ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുന്നതിനും കാരണമാകുന്നു. നാമെടുക്കേണ്ട മുന്‍കരുതല്‍ ആഗോളവതകരണത്തിന്റെ സന്തതികളായ ഇന്നത്തെ തലമുറ ആഡംബരങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കുമായ് നെട്ടോട്ടമോടുകയാണല്ലോ ..അതിനിടയില്‍ ജനിച്ചു ജീവിച്ചു തുടങ്ങുന്ന ഇളം തലമുറയെക്കുറിച്ച് ശാസ്ത്രീയമായി ചിന്തിച്ചു തുടങ്ങാന്‍ നാം മറന്നുപോകുന്നു എന്നതാണ് യാഥാര്‍ഥ്യം. ഹൈ പ്രൊഫൈല്‍ ജോലികളും ആഡംബര കാറുകളും കൈവരുമ്പോള്‍ അവ അവനവനിസത്തിന്റെ ഉന്മാദത്തില്‍ കുട്ടികളുടെ ജീവിതങ്ങള്‍ വഴിതെറ്റുകയാണ്. സാങ്കേതിക വിദ്യയുടെ അപാര മുന്നേറ്റങ്ങള്‍ നല്ലതു തന്നെ പക്ഷെ അത് വിവേകപരമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യരാശിയുടെ നാശത്തിനു പോലും കാരണമായേക്കാം.

ബുദ്ധിയുറയ്ക്കാത്ത സമയത്തുപോലും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും,കംപ്യുട്ടറുകളും, ഹെഡ്ഫോണുകളും നല്‍കി ഇന്റര്‍നെറ്റിന്റെ അടിമകളാക്കി മാറ്റുന്ന പ്രവണത കൂടിവരികയാണ്. സമൂഹത്തിലെ സ്റ്റാറ്റസ് ചിഹ്നമായി പോലും പലരും കുട്ടികള്‍ ഇത്തരം ഗാഡ്ജെറ്റുകള്‍ക്കും ഇന്റര്നെറ്റിനും അടിമപ്പെടുന്നത് എടുത്തു കാണിക്കുന്നു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ആ കുഞ്ഞുങ്ങളെ നാം മുരടിപ്പിക്കുകയും അതുവഴി അവരുടെ ലോകം ചെറുതാക്കുകയുമാണ് ചെയ്യുന്നത്. അവസാനം അന്തര്‍മുഖരാകുന്ന ഇത്തരം കുഞ്ഞുങ്ങള്‍ സാമൂഹിക ജീവിതവും പ്രതിബദ്ധതയുമൊക്കെ മറന്നു അവരുടെ ലോകങ്ങളില്‍ മാത്രം ജീവിക്കുന്നു അവര്‍ക്ക് മടുക്കുമ്പോള്‍ അല്ലെങ്കില്‍ തോന്നുമ്പോള്‍ തങ്ങളുടെ ഭൗതിക ശരീരവും ജീവനുമെല്ലാം ഇല്ലാതെയാക്കുന്നു.

Top