ലക്ഷ്മിനായര്‍ക്ക് സീരിയല്‍ താരത്തിന്റെ തെറിവിളി; കൈരളിയിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു

തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകളിലെ താരമായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പളായ ലോ അക്കാദമിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ പഴിയ ടിവി പരിപാടിയിലെ തെറിവിളി തപ്പിയെടുത്ത് വിദ്യാര്‍ത്ഥികള്‍ ലക്ഷ്മിനായര്‍ക്ക് എട്ടിന്റെ പണികൊടുക്കുന്നു.

കൈരളിക്ക് വേണ്ടി സംഘടിപ്പിച്ച കുക്കറി റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥിയായ സീരിയല്‍ താരം ലക്ഷ്മി നായരെ തെറിവിളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. നടിയുടെ തെറിവിളിക്ക് കേട്ട് ഒന്നും പ്രതികരിക്കാതെയാണ് ലക്ഷ്മി നായര്‍ നില്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷ്മി നായരെ എതിക്കുന്നവരും അവരുടെ വിദ്യാര്‍ത്ഥികളും തന്നെയാണ് ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായി വീഡിയോ പ്രചരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അടക്കം പ്രതികാര ബുദ്ധിയോടെ വെട്ടിക്കുറയ്ക്കുന്ന ലക്ഷ്മി നായര്‍ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ഈ വീഡിയോ പരക്കുന്നത്. കൈരളി ചാനലിന്റെ സെലിബ്രിറ്റി കിച്ചന്‍ മാജിക്കിന്റെ ഷോയ്ക്കിടെ 2014ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ കൈരളി തന്നെ സംപ്രേഷണം ചെയ്തിരുന്നു. സീരിയല്‍ നടി അനിത നായരാണ് അന്ന് ലക്ഷ്മി നായരെ തെറിവിളിച്ച് പുറത്തുപോയത്. ഈ വീഡിയോ പുറത്തുവിട്ടതിന്റെ പേരില്‍ കൈരളി തന്ന കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

അനിതാ നായര്‍, അതി കഠിനമായ തന്റെ ക്ഷോഭമാണ് ലക്ഷമി നായര്‍ക്കെതിരെ പ്രകടിപ്പിക്കുന്നത്. പക്ഷേ, അത് പ്രൊമോ ആക്കി അവതരിപ്പിക്കുകയാണ് കൈരളി അന്ന് ചെയ്തത്. ഒരു മത്സരാര്‍ത്ഥിയായി അവര്‍ അംഗീകരിക്ക പോലും ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് അനിത ഇറങ്ങിപ്പോക്ക് നടത്തിയത്. സബിതാ ബേട്ടിയുമായുള്ള പ്രശ്നം അടക്കം ചൂണ്ടായായിരുന്നു അനിതയുടെ തെറിവിളി. എലിമിനേഷിനില്‍ ആ്രെ എങ്ങനെ പുറത്താക്കണം എന്ന് ആലോചിച്ച് ഇരിക്കയാണെന്നും പറഞ്ഞും തെറിവിളി തുടര്‍ന്നു.

ഞാന്‍ ഗുഡ്ബൈ പറയുകയാണ്, ഇനി ഞാന്‍ ഇങ്ങനെയുള്ള മാലാഖമാരുടെ അടുത്ത് നമ്മളില്ല. ഇവളാര് ലോകത്തിന്ന് പൊട്ടിവീണതാ..ഞാന്‍ പത്ത് ഇരുപത്തി ഒന്ന് വര്‍ഷമായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത്. മനസിലായില്ലേ.. അവക്ക് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയട്ടേ. അതാണ് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം. ഞാന്‍ നിര്‍ത്തില്‍, ഞാന്‍ പോയിക്കഴിഞ്ഞ മൂടും മുലയും ഇളക്കി പറഞ്ഞിട്ട് കാര്യമില്ല. പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയണം.. ഞാന്‍ കുറേ നാളായി ക്ഷമിക്കണത്. – തെറിവിളി തുടര്‍ന്നു.

നമ്മള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റാണ് അവള് മുന്നില്‍ കൊണ്ടുവച്ചത് നക്കീട്ട് പോട്ട്… നീയൊക്കെ എന്തിനാടി ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞ് നടക്കണത്. ആര്‍ട്ടിസ്റ്റ് തേങ്ങാക്കുലയിലെ ആര്‍ട്ടിസ്റ്റ്.. എന്നേം കൂടി മാനം കെടുത്താന്‍ നീയൊക്കെ ആര്‍ട്ടിസ്റ്റാ.. സബിതാ ബേട്ടീടെ കാര്യത്തിന് നീയൊക്കെ എന്നെയാണല്ലോ പുളിത്തി കൊണ്ട് നിര്‍ത്തി കൊടുത്തത്. അപ്പോഴൊന്നും നിക്ക് നാവില്ലാരുന്നോ? ഇങ്ങനെയല്ല.. പെണ്ണെന്ന് പറഞ്ഞാ അടക്കോ ഒതുക്കോ ഒക്കെ വേണം.. ഇത് മായാമോഹിനെയെ പോലെ എല്ലാം വലിച്ചെടുത്ത് കാലിന്റേടേല്‍ വെക്കലല്ല ജോലി. ഞാന്‍ പോണ്…- അനിതാ ഈ തെറിവിളി ലക്ഷമിക്ക് അത്യാവശ്യമായിരുന്നു എന്ന വിധത്തിലാണ് ഇപ്പോള്‍ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത്.

Top