തിരുവനന്തപുരം: ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചക്ക് നിയമസഭയില്‍ തുടക്കം കുറിക്കാനിരിക്കെ എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം. എംഎം മണിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരുന്നത്. ഇതിനിടെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ പൊമ്പിളൈ ഒരുമൈ സമരം അടിച്ചമർത്താൻ ശ്രമിച്ചു എന്നു പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊമ്പിളൈ ഒരുമൈ സമരത്തിൻ ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
13 ദിവസമാണ് ബജറ്റ് ചര്‍ച്ചക്കായി ഈ സമ്മേളനത്തില്‍ മാറ്റിവെച്ചിരിക്കുന്നത്.
Tags: parliment