സിനിമാ ഡെസ്‌ക്
കൊച്ചി: കാവ്യ – ദിലീപ് വിവാഹത്തിനു ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിച്ച ട്രോളുകൾക്കെതിരെ പരാതിയുമായി കാവ്യാമാധവൻ സിറ്റി പൊലീസിനെ സമീപിക്കുന്നു. തന്നെയും ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരെയും താരതമ്യം ചെയ്തു പുറത്തു വന്ന അശ്ലീല ചുവയുള്ള പോസ്റ്റുകൾക്കെതിരെയാണ് കാവ്യ ഇപ്പോൾ പൊലീസിനെ സമീപിച്ചിരിക്കുന്നത്. കാവ്യ ദിലീപ് താരജോഡികൾ വിവാഹിതരായ അന്നുമുതൽ തുടങ്ങിയ ഓൺലൈൻ അധിക്ഷേപം(ട്രോളിങ്) കാവ്യയെ ലൈംഗികമായി അധിക്ഷേപിക്കുന്നതുവരെ എത്തി. കാവ്യയുടെ ഓൺലൈൻ പോർട്ടലായ ലക്ഷ്യയെപോലും ട്രോളന്മാർ വെറുതേവിട്ടില്ല.
വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകർക്കുന്ന തരത്തിൽ ഓൺലൈൻ അധിക്ഷേപം നടത്തിയവർക്കെതിരേയാണ് കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നൽകിയത്. ഇതേതുടർന്ന് കൊച്ചി സിറ്റി പോലീസിലെ വനിത സി.ഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ലക്ഷ്യയുടെ ഫെയ്‌സ്ബുക്ക് പേജിൽ അശ്ലീലചുവയുള്ള കമന്റുകൾ ഇട്ടവർ നിരവധിയാണ്. എന്നാൽ ഇതിൽ ചില വ്യക്തികൾക്കെതിരേയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹവുമായി പോലും ബന്ധം ഇല്ലാത്ത ഇല്ലാത്ത പോസ്റ്റുകൾക്ക് താഴെ അസഭ്യപരാമർശങ്ങളുടെ ബഹളമായിരുന്നു.

ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായി കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്കു നൽകിയ പരാതിയിൽ പറയുന്നു.
കാവ്യാമാധവനും ദിലീപും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പോസ്റ്റുകളാണ് വൈറലായത്. പലതും സഭ്യതയുടെ അതിർവരമ്പ് ലംഘിച്ച് വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറുന്നവയായിരുന്നു. ദിലീപിനെയും കാവ്യാമാധവനെയും അപമാനിച്ച് കെ.പി.സി.സി വക്താവ് പന്തളം സുധാകരൻ പോസ്റ്റ് ഇട്ടതും വിവാദമായിരുന്നു.

ദിലീപിനും കാവ്യയ്ക്കും മംഗളാശംസകൾ. ഇനി, കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ, എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ സുധാകരൻ പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതാദ്യമായല്ല സോഷ്യൽ മീഡിയവഴി അപകീർത്തിപ്പെടുത്തിയതിനെതിരേ കാവ്യ പരാതിപ്പെടുന്നത്. വ്യാജ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയവർക്കെതിരേയും വ്യാജ വിവാഹവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേയും നടി നേരത്തേ പരാതി നൽകിയിരുന്നു.