തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപി്ച്ചു. മികച്ച നടനായി ജയസൂര്യയും സൗബിന്‍ ഷാഹിനുമാണ്. നടിക്കുള്ള പുരസ്‌കാരം നിമിഷ സജയനും ജോജു ജോര്‍ജ് സ്വഭാവ നടനായി. സംവിധായക പുരസ്‌കാരം ശ്യമ പ്രസാദിനാണ് മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തന്‍ ദ ലവര്‍ ഓഫ് കളറും.
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച രണ്ടാമത്തെ സിനിമ-ഒരു ഞായറാഴ്ച-
മികച്ച നടന്‍- ജയസൂര്യ, സൗബിന്‍
മികച്ച നടി- നിമിഷ സജയന്‍
മികച്ച സ്വഭാവ നടന്‍-ജോജു ജോര്‍ജ്
മികച്ച സംവിധായകന്‍-ശ്യാമപ്രസാദ്
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്‍
മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്
മികച്ച ഗായിക- ശ്രേയാ ഘോഷാല്‍
മികച്ച സിങ്ക് കൗണ്ട്- അനില്‍ രാധാകൃഷ്ണന്‍
ഛായാഗ്രാഹണം ജൂറി പരാമര്‍ശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
മികച്ച പശ്ചത്തല സംഗീതം- ബിജിബാല്‍ (ആമി)
മികച്ച കലാസംവിധായകന്‍- വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകന്‍ – അരവിന്ദ് മന്മദന്‍ (ഒരു ഞായറാഴ്ച)
മികച്ച തിരക്കഥാകൃത്തുക്കള്‍- മുഹ്‌സിന്‍ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാര്‍- സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി
104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിച്ചത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാര്‍ഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകള്‍ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിര്‍ണയം പൂര്‍ത്തിയാക്കിയത്. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണു ജൂറി അധ്യക്ഷന്‍.സംവിധായകരായ ഷെറി ഗോവിന്ദന്‍,ജോര്‍ജ് കിത്തു,ക്യാമറാമാന്‍ കെ.ജി.ജയന്‍,സൗണ്ട് എന്‍ജിനിയര്‍ മോഹന്‍ദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍,എഡിറ്റര്‍ ബിജു സുകുമാരന്‍,സംഗീത സംവിധായകന്‍ പി.ജെ.ഇഗ്നേഷ്യസ്(ബേണി ഇഗ്നേഷ്യസ്)നടി നവ്യാ നായര്‍ എന്നിവരാണ് അംഗങ്ങള്‍.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറി.