മികച്ച നടി പാര്‍വതി, നടന്‍ ഇന്ദ്രന്‍സ്; സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

32 അവാര്‍ഡില്‍ 28 അവാര്‍ഡും പുതുമുഖങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണ കൊല്ലത്തുവെച്ചാണ് അവാ‍ര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല.

മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം
മികച്ച ബാലതാരങ്ങള്‍- നക്ഷത്ര, മാസ്റ്റര്‍ അഭിനന്ദ്

കലാമൂല്യമുള്ള ജനപ്രിയ സിനിമ- രക്ഷാധികാരി ബൈജു

മികച്ച സംവിധായകന്‍ – ലിജോ ജോസ് പല്ലിശേരി
മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍
മികച്ച കഥാകൃത്ത് – എം എ നിഷാദ്
മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍

പുതുമുഖ സംവിധായകന്‍- മനേഷ് നാരായണന്‍

സംഗീത സംവിധായകന്‍- എംകെ അര്‍ജുനന്‍

ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്‍)ക്കാണ്.

Top