ശ്രീനഗര്‍: ചിത്രീകരണത്തിനിടെ മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) മരിച്ചു. ലഡാക്കിലെ അതിശൈത്യത്തെ തുടര്‍ന്നാണ് സാജന്‍ മരിച്ചത്. തൃശൂര്‍ സ്വദേശിയാണ് . സാജന്‍ സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്.ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. ഇയ്യിടെ പ്രകാശനം ചെയ്ത സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്.
മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ ഇപ്പോഴത്തെ താപനില. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു. സിനിമയില്‍ വേഷം ചെയ്യേണ്ടിയിരുന്ന തണുപ്പ് കാരണം ചിത്രീകരണം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം മടങ്ങുകയാണ് ഉണ്ടായത്.
തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.