വിന്റേജ് ജീപ്പില്‍ മീശ പിരിച്ച് മാസ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ ലൂസിഫര്‍ സിനിമയുടെ പോസ്റ്റര്‍ ആയി പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ എക്കാലത്തെയും വിജയ ഫോര്‍മുലകളായ മുണ്ടും ജീപ്പും മീശ പിരിച്ചുള്ള ലുക്കും ആരാധകരിലുണ്ടാക്കിയ ഓളം ലൂസിഫര്‍ സിനിമക്ക് കിട്ടിയ ആദ്യ ദിന പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും അടിമുടി മാസായ ആ പോസ്റ്റര്‍ തന്നെയാണ് ജനങ്ങളില്‍ ആവേശമാകുന്നത്.
ജീപ്പില്‍ ലാലേട്ടന്റെ അതെ മുണ്ടും ഭാവവും കൊണ്ട് ജനമനസ്സുകളിലേക്ക് കയറി കൂടാന്‍ എല്ലാ മുന്നണികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളുണ്ട് എന്നത് കൗതുകമാണ്. ലൂസിഫര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് പുതിയ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. സിനിമയിലൂടെ ലഭിച്ച പിന്തുണയും ആവേശവും അതേ രൂപത്തില്‍ പ്രചരണ രംഗത്തിലേക്കെത്തിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലക്ഷ്യം.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍