സാനിറ്ററി നാപ്കിന്‍ ഉയര്‍ത്തികാണിച്ച് ആമിര്‍ ഖാന്‍; ഷാരൂഖ്, സല്‍മാന്‍, ബച്ചന്‍ എന്നിവരെ വെല്ലുവിളിച്ചു; പാഡ്മാന്‍ ചാലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറല്‍

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്‍’ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി പാഡ്മാന്‍ ചാലഞ്ചുമായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍. സാനിറ്ററി നാപ്കിനുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടാണ് താരത്തിന്റെ പുതിയ വെല്ലുവിളി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരെയാണ് താരം വെല്ലുവിളിച്ചിരിക്കുന്നത്. ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതില്‍ നാണക്കേട് ഇല്ലെന്നും , ഇത് സ്വാഭാവികമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തില്‍ നിങ്ങളും ഒരു ചിത്രം പോസ്റ്റ് ചെയ്ത് സൃഹൃത്തുക്കളെ ചലഞ്ച് ചെയ്യാനും താരം പറയുന്നുണ്ട്. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്ബത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. പ്രദര്‍ശനത്തിനെത്തും മുന്‍പേ മികച്ച പ്രതികരണമാണ് പാഡ്മാന് ലഭിക്കുന്നത്.

Top