അവതരണമികവും ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍ സ്വഭാവവും കൊണ്ട് ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് രാക്ഷസന്‍. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം സംവിധാനം ചെയ്തത് രാംകുമാര്‍ ആണ്. രാക്ഷസന്‍ സിനിമയില്‍ സംവിധായന്‍ ഉപയോഗിച്ചിരിക്കുന്ന സൂക്ഷ്മത വിലയിരുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുകയാണ്. കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള അതിസൂക്ഷ്മമായ കാര്യങ്ങള്‍ എങ്ങനെയാണ് സംവിധായകന്‍ ഉപയോഗപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍. സാധാരണയായി സിനിമയില്‍ എവിടെയെങ്കിലുമൊക്കെ ചില അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. എന്നാല്‍ രാക്ഷസന്‍ സിനിമയെ കീറിമുറിച്ച് പരിശോധിച്ചിട്ടും ഇവര്‍ക്ക് അങ്ങനെയൊരു അബദ്ധം കണ്ടുപിടിക്കാനായില്ല എന്നതാണ് മറ്റൊരു പ്രത്യേകത. രാക്ഷസന്‍ സിനിമയുടെ മേക്കിങ്ങ് വിഡിയോയും മുന്‍പ് വൈറലായിരുന്നു. രാം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറായി എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശരവണനായിരുന്നു. ശരവണനെ ക്രിസ്റ്റഫറാക്കുന്ന മേക്കിങ് വീഡിയോയും ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നു.
രാക്ഷസനില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍ പുറത്ത്
Tags: rakshasan film