ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗ റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി. സെന്‍സര്‍ ബോര്‍ഡിന്റെ പുന:പരിശോധന സമിതിയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റി എസ് ദുര്‍ഗയെന്ന് ആക്കിയതിനെ തുടര്‍ന്ന് ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും പിന്നീട് അനുമതി പിന്‍വലിച്ചിരുന്നു. ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെയാണ് എസ് ദുര്‍ഗ വിവാദമായത്.
Tags: s durga