കൊച്ചി: നടി ഭാവനയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നടനും എംപിയുമായി ഇന്നസെന്റിന്റെ നിലപാട് പ്രതിഷേധത്തിനിടയാക്കുന്നു. ഏഷ്യനെറ്റ് വാര്‍ത്തക്കിടെ പ്രതികരണമാരാഞ്ഞ് വിളിച്ചപ്പോഴാണ് സത്യമറിഞ്ഞിട്ടേ കൂടുതല്‍ പ്രതികരിക്കാനുള്ള എന്ന നിലപാട് ഇന്നസെന്റ് സ്വീകരിച്ചത്.
സംഭവം അറിഞ്ഞ ഉടനെ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ അറിയാതെ പ്രതികരിക്കാനില്ല. അവര്‍ പറഞ്ഞു ഇവര്‍ പറഞ്ഞു എന്ന രീതിയില്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റില്ലെന്നായരുന്നു ഇന്നസെന്റ് ഏഷ്യനെറ്റ് ന്യൂസില്‍ ഫോണില്‍ പ്രതികരിച്ചത്.
ഇതിന്റെ സത്യങ്ങളോ വാസ്തവങ്ങളോ അറിയില്ല…. എല്ലാ രാജ്യങ്ങളിലും സെലിബ്രറ്റികള്‍ അക്രമിക്കപെടാറുണ്ട്.. നമുക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയ്യില്ലെന്നും ഇന്നസെന്റ് പറഞ്ഞു. അവളെയാണെങ്കിലും മറ്റവളെയാണെങ്കിലും പോലീസ് അന്വേഷിക്കേണ്ടതാണ്. ഇടതുപക്ഷ എംപിയായ ഇന്നസെന്റിന്റെ പ്രതികരണം സര്ക്കാരിനെതിരാകുമോ എന്ന ഭയമായിരിക്കാണം ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്ബന്ധിതനാക്കിയചത്. ഇന്നസെന്റിന്റെ പ്രതികരണം പല അഭിനേതാക്കളെയു ഞെട്ടിച്ചു. പലരും അദ്ദേഹത്തെ വിളിച്ച് പ്രതിഷേധം അറിയിക്കുകയു ചെയതതായണ് അറിവ്.