1048 കോടിയുടെ കടബാധ്യതയില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ് 100 കോടിയുടെ ലാഭത്തിലേയ്ക്ക്; കള്ളന്‍മാരെയു അഴിമതിക്കാരെയും ഒതുക്കിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ലാഭത്തിലായ കഥ

തിരുവനന്തപുരം: 1048 കോടിയുടെ കടബാധ്യതയും 419 കോടി രൂപയുടെ സഞ്ചിത നഷ്ടവും പേറിയിരുന്ന കണ്‍സ്യൂമര്‍ഫെഡ് ഇപ്പോള്‍ ലാഭത്തിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഒപ്പം 2016 ജൂലൈയില്‍ 7.7 കോടി മാസനഷ്ടവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ധനകാര്യ വര്‍ഷം അവസാനിക്കുമ്പോള്‍ 100 കോടി രൂപയെങ്കിലും ലാങമുണ്ടാകുമെന്നാണ് ഐസ്‌ക് വെളിപ്പെടുത്തുന്നത്. കഴഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് കട്ടുമുടിച്ച താപ്പാനകളെ ഒതുക്കിയതോടെയാണ് കോടികളുടെ നഷ്ടത്തില്‍ നിന്ന് കോടികളുടെ ലാഭത്തിലേയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് മാറിയത്.

ഫേസ്ബുക്കിലൂടെയാണ് ധനമന്ത്രി കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ ലാഭകഥ വിവരിക്കുന്നത്. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ജൂലൈ അവസാനം ചുമതലയേറ്റിട്ട് അഞ്ചുമാസം പിന്നിടുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡ് 23 കോടി പ്രവര്‍ത്തനലാഭത്തിലായി. ഏറ്റവും വലിയ നഷ്ടം ഏതാണ്ട് 1000 രൂപ പ്രതിമാസ വില്‍പ്പനയുണ്ടായിരുന്ന 785 നന്മ സ്റ്റോറുകളായിരുന്നു. ജൂലൈ വരെ ഇവയുടെ നഷ്ടം 9.3 കോടി രൂപയായിരുന്നു. വേദനാജനകമെങ്കിലും ഇവ അടച്ചുപൂട്ടി. 2,266 ദിവസവേതനക്കാരെ ഒഴിവാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പകരം മറ്റു സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ പരമാവധി വര്‍ധിപ്പിക്കാനാണു തീരുമാനം. ഇവിടെ മുതല്‍മുടക്കും മേല്‍നോട്ടവും അതാതു സംഘങ്ങള്‍ തന്നെയാണ്. നല്ല ചരക്കുകള്‍ ന്യായവിലയ്ക്ക് എത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതല. 31 കോടിയാണ് നീതി സ്റ്റോറുകള്‍ വഴിയുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഇതുവരെയുള്ള വാര്‍ഷികനഷ്ടം. മാര്‍ച്ച് ആകുമ്പോഴേക്കും ഇത് ലാഭമാകുമെന്നും തോമസ് ഐസക് അവകാശപ്പെടുന്നു. കേന്ദ്രീകൃത ഇ ടെണ്ടറും രൊക്കം കാശു കൊടുക്കുന്നതും സ്രോതസ്സില്‍ നിന്നും വാങ്ങുന്നതുംമൂലം 25 ശതമാനം വരെ വിലകുറച്ചു ചരക്കുകള്‍ ലഭിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ സ്വന്തം സ്റ്റോറുകളായ ത്രിവേണിയുടെയും നീതിയുടെയും ടെന്‍ഡര്‍ ഒരുമിച്ചാക്കുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്തു.

കണ്‍സ്യൂമര്‍ഫെഡിന്റെ മുഖ്യലാഭ സ്രോതസ്സായ വിദേശ മദ്യഷോപ്പുകളില്‍ നടമാടിയിരുന്ന തിരിമറികള്‍ അവസാനിപ്പിച്ചു. മദ്യകമ്പനികള്‍ ജീവനക്കാര്‍ക്കു നേരിട്ടു ഇന്‍സന്റീവ് നല്‍കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചു. ആവശ്യമില്ലാത്ത വണ്ടികളും സ്റ്റോക്കും എല്ലാം ലേലംവിളിച്ചു വിറ്റു. സ്റ്റോക്കിന് പ്രായ ഇന്‍വെന്ററി ഏര്‍പ്പെടുത്തി. ഇന്‍വെന്ററി മാനേജ്മെന്റിലൂടെ പല ഗോഡൗണുകളും ഒഴിവാക്കാനായി.

ഇതോടൊപ്പം സഹകരണബാങ്കുകളിലുണ്ടായിരുന്ന കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വീട്ടിയതായും പുതിയ വായ്പകള്‍ 9 ശതമാനത്തിന് ഏര്‍പ്പാടാക്കിയതായും അദ്ദേഹം പറയുന്നു. സഹകരണ സംഘങ്ങളുടെ മുതലും പലിശയും തിരിച്ചുകൊടുത്തു. ഇപ്പോള്‍ 750 നീതി സ്റ്റോറുകളാണുള്ളത്. അവ 2000 നീതി സ്റ്റോറുകളും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളായി ഉയര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Top